Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീധനം തിരികെച്ചോദിച്ച് 75കാരി കോടതിയില്‍

പട്‌ന: സ്ത്രീധനം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് എഴുപത്തഞ്ചുകാരി കോടതിയെ സമീപിച്ചു. ബീഹാര്‍ സ്വദേശിനിയായ സത്യവതി ദേവിയാണ് നളന്ദ ജില്ലാ മജിസ്‌ട്രേട്ടിന് പരാതി നല്‍കിയത്.

ഭര്‍ത്താവ് മരിച്ച ശേഷം അദ്ദേഹത്തിന്റെ വീട്ടുകാര്‍ സംരക്ഷിക്കുന്നില്ലെന്നും ഇതിനാല്‍ വിവാഹസമയത്ത് നല്‍കിയ സ്ത്രീധനം തിരിച്ചുവേണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പതിനഞ്ചാം വയസിലാണ് ഇവര്‍ ജിതേന്ദ്ര സിംഗിനെ വിവാഹം കഴിച്ചത്. അന്ന് 220 ഗ്രാം സ്വര്‍ണ്ണവും ഏഴായിരം രൂപയും സ്ത്രീധനം നല്‍കിയിരുന്നുവത്രേ. ഇതാണ് ഇപ്പോള്‍ ഇവര്‍ തിരികെ ആവശ്യപ്പെടുന്നത്.

സത്യവതിയ്ക്ക് രണ്ട് മക്കളുണ്ടായിരുന്നതില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ വികലാംഗനാണ്. രോഗിയായ സത്യവതി ചികില്‍സയ്ക്ക് വേണ്ടിയാണ് സ്ത്രീധനം മടക്കിത്തരണമെന്ന് ആവശ്യപ്പെട്ടത്. വികലാംഗനായ മകനും കുടുംബത്തിനും ഒപ്പമാണ് ഇവര്‍ താമസിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+