കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ എംവി ജയരാജന്‍ പത്തിനു ഹാജരാകണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ജൂണ്‍ 24 വരെ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ജയരാജന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ദേശം.ജയരാജന്റെ ശുംഭന്‍ പ്രയോഗത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ജയരാജന്‍ നടത്തിയ പ്രസ്താവന കോടതി നടപടികളിലുള്ള ഇടപെടലാണെന്ന് ഹൈക്കോടതി നിരീഷിച്ചു.