തീഹാറിലുണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ വിപണിലേയ്ക്ക്
ദില്ലി: ഉന്നതരായ കുറ്റവാളികള്‍ പാര്‍ക്കുന്ന തീഹാര്‍ ജയിലില്‍ നിന്നും തടവുകാര്‍ നിര്‍മ്മിച്ച വസ്തുക്കള്‍ വിപണിയിലെത്തുന്നു. ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിച്ച ഭക്ഷോത്പന്നങ്ങളും തുണിത്തരങ്ങളുമാണ് വിപണിയെത്തുന്നത്.
ബേക്കറി ഉത്പന്നങ്ങള്‍, കൈത്തറി വസ്ത്രങ്ങള്‍, മറ്റു തുണിത്തരങ്ങള്‍, ഫര്‍ണീച്ചര്‍, വീടുകള്‍ മോടിപിടിപ്പിക്കാനുള്ള ഉത്പന്നങ്ങള്‍ എന്നിവയൊക്കെയാണ് ടീജേസ് ബ്രാന്‍ഡില്‍ തയ്യാറായിരിക്കുന്നത്.
ഇതിനായി മദര്‍ ഡയറി ഉള്‍പ്പെടെയുള്ള റീട്ടെയില്‍ ശൃംഗലകളുമായി ജയില്‍ അധികൃതര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ടീജേസ് എന്ന ബ്രാന്‍ഡിലാണ് ഇവ വിപണിയിലെത്തുക.
അനുമതി കിട്ടിയാലുടന്‍ ദില്ലിയിലെയും മറ്റും മദര്‍ ഡെയറി ഔട്ട്‌ലെറ്റുകളില്‍ ടീജേസ് ഉത്പന്നങ്ങള്‍ ലഭ്യമാകും. മദര്‍ ഡയറി ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള വിതരണത്തിന് അന്തിമ അനുമതി കൂടിയേ ആവശ്യമുള്ളൂവെന്നു തിഹാര്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് പ്രതീക് ശര്‍മ്മ പറഞ്ഞു.
റീടെയില്‍ ശൃംഗലകള്‍ക്ക പുറമേ സാധാരണ കടകളിലും ഇവ വില്‍പ്പനയ്‌ക്കെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ദില്ലിയിലും പരിസരപ്രദേശത്തുമുള്ള വിതരണക്കാരെയായിരിക്കും ഇതിനായി തിരഞ്ഞെടുക്കുക.
സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റു കടകളിലും ഇവ ലഭ്യമാക്കുന്നതോടെ വില്‍പന വന്‍തോതില്‍ ഉയരുമെന്നാണ് ജയില്‍ അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ഈ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തിയപ്പോള്‍ 15 കോടി രൂപയുടെ വിറ്റുവരവ് നേടാനായതായി ശര്‍മ്മ പറഞ്ഞു. ബേക്കറി ഉത്പന്നങ്ങളില്‍ നിന്ന് മാത്രം 2.5 കോടി രൂപയുടെ കച്ചവടം നടത്തി.
നിലവില്‍ ദില്ലിയിലെ 35 ഓളം ഇടങ്ങളില്‍ ടീജേസ് ഉത്പന്നങ്ങള്‍ ലഭ്യമാണ്. കോടതി വളപ്പിലും ആസ്പത്രികളിലും മറ്റും സ്ഥാപിച്ചിട്ടുള്ള വില്‍പനശാലകള്‍ വഴിയും ഇവ വിറ്റഴിയ്ക്കുന്നുണ്ട്. ദില്ലിയിലെ എഫ്എം റേഡിയോ സ്‌റ്റേഷനുകള്‍ വഴി ഇവയുടെ പരസ്യവും നല്‍കുന്നുണ്ട്.












Click it and Unblock the Notifications