കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശുംഭന്‍ പ്രയോഗം; ജയരാജന് കുറ്റപത്രം

  • By Ajith Babu
Google Oneindia Malayalam News

MV Jayarajan
കൊച്ചി: പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച വിധിക്കെതിരെ 'ശുംഭന്‍' പ്രയോഗം നടത്തിയതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസില്‍ സിപിഎം നേതാവ് എംവി ജയരാജന് ഹൈക്കോടതി കുറ്റപത്രം നല്‍കി.

ജസ്റ്റിസ്മാരായ എ.കെ ബഷീര്‍, എ.ക്യു ബര്‍ക്കത്തലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കുറ്റപത്രം നല്‍കിയത്. വിധിന്യായങ്ങളെ വിമര്‍ശിക്കാന്‍ ഓരോ പൗരനും അവകാശമുണ്‌ടെങ്കിലും 'ശുംഭന്‍മാര്‍', 'പുല്ലുവില' പ്രയോഗങ്ങളിലൂടെ ജയരാജന്‍ കോടതിയെ സമൂഹമധ്യത്തില്‍ അവഹേളിക്കാനും അധിക്ഷേപിക്കാനുമാണ് ശ്രമിച്ചതെന്ന് കോടതി കുറ്റപത്രത്തില്‍ വ്യക്തമാക്കി. തന്റെ വാദം അവതരിപ്പിക്കാനുള്ള അവസരം കിട്ടിയില്ലെന്ന് ജയരാജന്‍ പരാതി പറയേണ്ടത് പത്രമാധ്യമങ്ങളുടെ മുമ്പിലല്ലെന്നും കോടതി വ്യക്തമാക്കി.

ജയരാജന്റെ പ്രസംഗം കോടതിനടപടികളിന്‍മേലുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. ഈ മാസം 24വരെ കേസ് നീട്ടിവെയ്ക്കണമെന്ന ജയരാജന്റെ ആവശ്യം കോടതി തള്ളി.

മൗലികാവകാശങ്ങള്‍ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയാറായ വ്യക്തിയാണ് താനെന്ന് ജയരാജന്‍ കോടതിയില്‍ പറഞ്ഞു. കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച കോടതി വിചാരണ നടപടികള്‍ തുടങ്ങാനായി കേസ് ജൂലായ് 20ലേക്ക് മാറ്റി

തന്റെ ഭാഗം കേള്‍ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ലെന്ന് ഹൈക്കോടതി നടപടിക്ക് ശേഷം പുറത്തുവന്ന ജയരാജന്‍ പറഞ്ഞു. ജുഡീഷ്യറില്‍ തനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെയാണ് പാതയോരത്ത് പൊതുയോഗം നിരോധിച്ച വിധിക്കെതിരെ താന്‍ സുപ്രീംകോടതിയെ സമീപിച്ചതെന്നും ജയരാജന്‍ പറഞ്ഞു.

English summary
The Kerala High Court today clarified that the CPM leader MV Jayarajan’s remarks against the judiciary was a clear case of contempt of Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X