കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിളിരൂര്‍ കേസ്: മന്ത്രിപുത്രന്‍മാര്‍ക്ക് ബന്ധമില്ല

  • By Ajith Babu
Google Oneindia Malayalam News

കൊച്ചി: കേരളത്തെ ഇളക്കിമറിച്ച കിളിരൂര്‍-കവിയൂര്‍ പീഡനക്കേസുകള്‍ എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ വിചാരണ തുടങ്ങുന്നു. കിളിരൂര്‍ കേസില്‍ ഈമാസം 20ന് കുറ്റപത്രത്തിന്മേല്‍ പ്രാരംഭ വാദം കേള്‍ക്കും.

തിരുവല്ല ചുമത്ര മഹാദേവക്ഷേത്രം മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്ത കവിയൂര്‍ കേസിലെ പ്രതി ലതാ നായര്‍ക്കെതിരെയുള്ള കുറ്റപത്രം ഈമാസം 13നും കോടതി പരിഗണിക്കും.

കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ മുന്‍ മന്ത്രിമാര്‍ക്കും മുന്‍മന്ത്രിയുടെ പുത്രനും സംഭവത്തില്‍ ബന്ധമുണ്ടെന്ന െ്രെകം എഡിറ്റര്‍ ടിപി നന്ദകുമാറിന്റെ ആരോപണത്തെ സിബിഐ അതിശക്തമായി എതിര്‍ത്തു. കേസുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അന്വേഷിച്ചതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും സി.ബി.ഐ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെപി സതീശന്‍ കോടതിയെ അറിയിച്ചു.

ടി.വി സീരിയലുകളിലും ആല്‍ബത്തിലും അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2003 ആഗസ്റ്റില്‍ കോട്ടയം കിളിരൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ലതാ നായരടക്കമുള്ള പ്രതികള്‍ വിവിധ കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഇതില്‍ മനംനൊന്താണ് നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തത്.

കേസില്‍ പ്രതികളായ ഗുരുവായൂരിലെ ബസ് കണ്ടക്ടര്‍മാരായിരുന്ന പ്രവീണ്‍,മനോജ്,കോട്ടയം കല്ലുപാറ കുന്തല വീട്ടില്‍ ലതാ നായര്‍, നാട്ടകം തെക്കെ ചിറയില്‍ കൊച്ചുമോന്‍ എന്ന ബിനു,കുമളി തയ്യില്‍ വീട്ടില്‍ സോമനാഥന്‍,തിരുവാര്‍പ്പ് മീന്‍ചിറ വല്യാറ വീട്ടില്‍ ദേവദാസ്,ദേവികുളം വാളറ കലക്ടര്‍ ലത്തീഫ് എന്ന അബ്ദുല്ലത്തീഫ് എന്നിവരും കോടതിയില്‍ ഹാജരായി.

English summary
The CBI Court has postponed the hearing on Kiliroor-Kaviyoor cases to June 20.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X