കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനിലെ കുടിയേറ്റനിയമം കടുകട്ടിയാകും

  • By Lakshmi
Google Oneindia Malayalam News

ലണ്ടന്‍: കുടിയേറ്റം നിയന്ത്രിക്കാന്‍ ബ്രിട്ടന്‍ നിബന്ധനകള്‍ കര്‍ശനമാക്കുന്നു. അതിവിദഗ്ധ പ്രൊഫഷണലുകള്‍ക്ക് മാത്രം സ്ഥിരതാമസം അനുവദിക്കാനാണ് നീക്കം നടത്തുന്നത്. അല്ലാത്തവര്‍ കുറച്ചുകാലം ജോലിചെയ്തശേഷം തിരികെ പോകണമെന്ന നയവും നടപ്പിലാക്കിയേയ്ക്കും.

അഞ്ചു വര്‍ഷം ബ്രിട്ടനില്‍ ജോലി ചെയ്യുന്നവര്‍ക്കു സ്ഥിരതാമസത്തിന് അനുമതി ലഭിക്കുന്ന നിയമമാണു ഇപ്പോഴുള്ളത്.

ഇതു വര്‍ഷത്തില്‍ ഒന്നര ലക്ഷം പൗണ്ട് വരുമാനമുള്ള, അതിവിദഗ്ധ പ്രഫഷണലുകള്‍ക്കു മാത്രമായി പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സവിശേഷമായ സാമ്പത്തിക/സാമൂഹിക മൂല്യമുള്ള ജോലി ചെയ്യുന്നവര്‍ക്കും സ്ഥിരതാമസം അനുവദിക്കും.

മറ്റുള്ളവര്‍ കുറച്ചുകാലം ജോലി ചെയ്ത് സ്വന്തം രാജ്യത്തേക്കു മടങ്ങട്ടെ എന്ന നിര്‍ദേശമാണു സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഏറ്റവും മികച്ചവര്‍ ബ്രിട്ടനിലെത്തി സമ്പദ്‌വ്യവസ്ഥയ്ക്കു തങ്ങളുടേതായ സംഭാവന നല്‍കി മടങ്ങുക- എന്നാണു ബ്രിട്ടിഷ് കുടിയേറ്റവകുപ്പു മന്ത്രി ഡാമിയന്‍ ഗ്രീന്‍ മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശം.

ബ്രിട്ടനിലേക്ക് ഏറ്റവും കൂടുതല്‍ തൊഴിലാളികളെത്തുന്ന മൂന്നു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഫിലിപ്പിന്‍സ്, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളാണു പട്ടികയിലെ മറ്റുരാജ്യങ്ങള്‍. ബ്രിട്ടനില്‍ ജോലിക്കെത്തുന്നവരില്‍ ഭൂരിപക്ഷവും അവിടെ സ്ഥിരതാമസമാക്കുന്നത് പതിവാണ്. ഇത് തടയുകയാണു പുതിയ നിബന്ധനകളിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനുവേണ്ടി താല്‍ക്കാലികം, സ്ഥിരം എന്നിങ്ങനെ രണ്ടുതരം വിസകള്‍ ഏര്‍പ്പെടുത്താനാണു ഭരണകൂടത്തിന്റെ നീക്കം. പല പ്രവാസി സംഘടനകളും ഇതിനോട് എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്.

English summary
As part of continuing efforts to reduce migration from India and other countries the UK government today announced proposals that seek to prevent foreign professionals from settling here permanently.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X