പെണ്‍കുട്ടിയെ ചാടിച്ച കേസില്‍ പിഴ
കൊച്ചി: ഹോബിയസ് ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം ഹോസ്റ്റലില്‍ താമസിപ്പിച്ച പെണ്‍കുട്ടിയെ പുറത്തുചാടിച്ച കേസില്‍ ഹര്‍ജിക്കാരനായ കാമുകന്‍ 40,000 രൂപ കോടതിച്ചെലവ് നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഇതില്‍ 20,000 രൂപ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും 20,000 രൂപ സര്‍ക്കാറിനുമാണ് നല്‍കേണ്ടത്.
എല്‍എല്‍എം വിദ്യാര്‍ഥിനിയായ അഷ്‌ന കൃഷ്ണയുമായി പ്രണയത്തിലാണെന്നും പെണ്‍കുട്ടിയെ മാതാപിതാക്കള്‍ അന്യായ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കാണിച്ച് തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി എമേഴ്‌സ് ടി. ആന്റണിയാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നത്.
കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ചമ്പക്കരയിലെ ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പെണ്‍കുട്ടി മുങ്ങിയത്. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം പൊലീസ് അന്വേഷണം നടത്തി പെണ്‍കുട്ടിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
വിവാഹത്തിന് അനുമതി നല്‍കിയെങ്കിലും നേരത്തേയുള്ള ഉത്തരവ് ലംഘിച്ച് ഹോസ്റ്റലില്‍നിന്ന് ചാടിപ്പോയ സാഹചര്യത്തിലാണ്് കോടതിച്ചെലവ് നല്‍കാന്‍ നിര്‍ദേശിച്ചത്. പെണ്‍കുട്ടിയും ഹര്‍ജിക്കാരനും വിവാഹരേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications