പി ശശിയെ പുറത്താക്കണം: വിഎസ്

ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ഞാന്‍ ആദ്യമേ തന്നെ ആവശ്യപ്പെട്ടിരുന്നു. പിന്നീട് സംസ്ഥാന കമ്മിറ്റി ഇക്കാര്യം ചര്‍ച്ചയ്‌ക്കെടുത്തപ്പോഴും ഇക്കാര്യം ഞാന്‍ ആവര്‍ത്തിച്ചതാണ്- വിഎസ് പറഞ്ഞു.
പലപ്പോഴായി ഇക്കാര്യം വിഎസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സിപിഎമ്മിലെ കണ്ണൂര്‍ ലോബി എന്ന് അറിയപ്പെടുന്ന ഔദ്യോഗിക പക്ഷം ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ എടുക്കാന്‍ മടിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ശശിയ്‌ക്കെതിരെയുള്ള ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചു.
ശശി കുറ്റക്കാരനാണെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്ക് ശശിയെ തരം താഴ്ത്തിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശശിയ്‌ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിരുന്നു. ഇത് കൈക്കൊള്ളനായി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
ശശിയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണമുണ്ടെന്നകാര്യം ആദ്യമായി വ്യക്തമാക്കിയത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ കാര്യം ഏതാണ്ട് പ്രതിസന്ധിയിലായതോടെ പി ശശി ഇപ്പോള്‍ അഭിഭാഷക വൃത്തിയിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications