Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്ലാറ്റ് തട്ടിപ്പ്: ആപ്പിള്‍ ഉടമകള്‍ കീഴടങ്ങി

Apple Flat Owners
കോട്ടയം: ഫ്ലാറ്റ് തട്ടിപ്പുകേസില്‍ അകപ്പെട്ട ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ കീഴടങ്ങി. മാനേജിങ് ഡയറക്ടര്‍ സാജു കടവിലാന്‍, ഡയറക്ടര്‍ രാജീവ് കുമാര്‍ ചെറുവാര എന്നിവര്‍ പൊന്‍കുന്നം കോടതിയിലാണ് കീഴടങ്ങിയത്.

തട്ടിപ്പ് പുറത്തായതിനെത്തുടര്‍ന്ന് ഒരുമാസമായി ഇവര്‍ ഒളിവിലായിരുന്നു. 150 കോടി രൂപയുടെ തട്ടിപ്പ് ഇവര്‍ നടത്തിയതായാണ് പോലീസ് ഇതുവരെ കണ്ടെത്തിയത്. ഇവര്‍ക്കെതിരെ 67 ഓളം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രധാനമായും 10 ഭവന നിര്‍മാണ പദ്ധതികളാണ് സ്ഥാപനം നടത്തിയിട്ടുള്ളത്. ഒരു പദ്ധതിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒന്‍പത് ബാങ്കുകളിലായി സ്ഥാപനത്തിന് ഉണ്ടായിരുന്ന കോടികളുടെ നിക്ഷേപങ്ങള്‍ പിന്‍വലിച്ചു കൊണ്ടായിരുന്നു ഇവര്‍ ഒളിവില്‍ പോയത്.

എറണാകുളം നോര്‍ത്ത് സി.ഐ.യുടെ നേതൃത്വത്തില്‍ അഞ്ച് എസ്.ഐമാരുള്ള സംഘമാണ് ഫ്ലാറ്റ്റ്റ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്.

തട്ടിപ്പിനിരകളായ ഒട്ടേറെ പേര്‍ നേരിട്ടും ഈമെയില്‍ വഴിയും പോലീസിന് പരാതികള്‍ നല്‍കിയിരുന്നു. ഇവരില്‍ ഒട്ടേറെ പ്രവാസികളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+