ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി മകളും രാജ്യസഭാംഗവുമായ കനിമൊഴിയെ ചൊവ്വാഴ്ച തീഹാര്‍ ജയിലിലെത്തി സന്ദര്‍ശിക്കും. ഒന്നോ രണ്ടോ ദിവസം കരുണാനിധി ദില്ലിയില്‍ തങ്ങുമെന്നാണ് അറിയുന്നത്. 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ കനിമൊഴിക്കു സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സന്ദര്‍ശനം.
ചെന്നൈയില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ 8.50 സ്വകാര്യവിമാനത്തിലാണ് കരുണാനിധി ദില്ലിയ്ക്ക് പോയത്. കനിമൊഴിയ്ക്ക് ജാമ്യം നിഷേധിച്ചതില്‍ കരുണാനിധി തീര്‍ത്തും അസ്വസ്ഥനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് അദ്ദേഹം മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുമായി പങ്കുവെച്ചതായും ഡിഎംകെ വൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു.
കനിമൊഴിയുടെ ജാമ്യാപേക്ഷ നേരത്ത ദില്ലി ഹൈക്കോടതിയും സിബിഐ പ്രത്യേക കോടതിയും തള്ളിയിരുന്നു.
With the Supreme Court denying bail to Karunanidhi's daughter Kanimozhi detained in Tihar prison in the 2G spectrum case, the DMK chief finalised plans to visit his daughter in prison on Tuesday,