കനിമൊഴി സുഗന്ധ മെഴുകുതിരി നിര്‍മ്മാണം പഠിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam
Kanimozhi
ദില്ലി: ടു ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന ഡിഎംകെ എംപി കനിമൊഴി സുഗന്ധമെഴുകുതിരികള്‍ ഉണ്ടാക്കാന്‍ പഠിക്കുന്നു.

തീഹാറിലെ ആറാം നമ്പര്‍ ജയിലില്‍ വനിതാതടവുകാര്‍ക്കൊപ്പം കനിമൊഴിയും മെഴുകുതിരി നിര്‍മ്മാണ യൂണിറ്റില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് ജയിലില്‍ നിന്നുള്ള റിപ്പോര്‍ട്ട്്. സഹതടവുകാരികള്‍ അവര്‍ക്ക് സുഗന്ധമെഴുകുതിരികള്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് പഠിപ്പിച്ചുകൊടുക്കുകയാണത്രേ.

ജയിലിലുണ്ടാക്കുന്ന ഈ മെഴുകുതിരികള്‍ ജയിലിലെ ആവശ്യത്തിന് ഉപയോഗിക്കുന്നതിനൊപ്പം തീഹാര്‍ ജയിലില്‍ നിന്നുള്ള മറ്റ് ഉല്‍പ്പന്നങ്ങളുടെ കൂട്ടത്തില്‍ വെളിയില്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്.

നേരത്തേ ജയിലില്‍ കനിമൊഴി വനിതാ തടവുകാരുടെ പരാതിയും പ്രശ്‌നങ്ങളും കേള്‍ക്കുകയും അവ ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് പരിഹാരം കാണുകയും ചെയ്യുന്നത് വലിയ വാര്‍ത്തയായിരുന്നു.

മേയ് 20നാണ് കനിമൊഴി ജയിലിലായത്. വനിതാ തടവറകള്‍ക്ക് വെളിയിലുള്ള ഓഫീസ്മുറിയാണ് കനിമൊഴിയെ പാര്‍പ്പിക്കാന്‍ പ്രത്യേകം ജയിലായി സജ്ജീകരിച്ചിരിക്കുന്നത്. മറ്റുതടവുകാര്‍ക്കൊപ്പം അവര്‍ കഴിയുന്നത് സുരക്ഷാപ്രശ്‌നം സൃഷ്ടിക്കുമെന്നതിനാലാണിങ്ങനെ ചെയ്തതെന്ന് ജയിലധകൃതര്‍ പറഞ്ഞു.

ചൊവ്വാഴ്ച പിതാവ് കരുണാനിധിയും അമ്മ രാജാത്തി അമ്മാളും കനിയെ കാണാനായി ജയിലില്‍ എത്തിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
During her past over one month stay in the women's cell at the high security jail, Kanimozhi has, in her spare time, taken interest in the candle making unit and learnt how to make candles from her co-inmates, sources at Tihar Prisons said,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്