കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോയിഡ പ്രക്ഷോഭത്തിനിടെ മാനഭംഗങ്ങള്‍ ഉണ്ടായിട്ടില്ല

  • By Lakshmi
Google Oneindia Malayalam News

ദില്ലി: നോയിഡയില്‍ കര്‍ഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മായാവതി സര്‍ക്കാറിന് അല്‍പം ആശ്വാസം. നേരത്തേ കര്‍ഷകപ്രക്ഷോഭമുണ്ടായ ഭട്ട, പര്‍സൂല്‍ ഗ്രാമങ്ങളില്‍ സ്ത്രീകള്‍ വ്യാപകമായി മാനഭംഗത്തിനിരകളായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷണന് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പ്രക്ഷോഭത്തിനിടെ പൊലീസ് കര്‍ഷകരെ ചുട്ടുകൊല്ലുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് ആദ്യം രംഗത്തുവന്നത് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയായിരുന്നു. പിന്നീട് പ്രശ്‌നം കോണ്‍ഗ്രസ് ഏറ്റെടുക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.

രാഹുലിന്റെ ആരോപണത്തിന് പിന്നാലെ അത് അടിസ്ഥാനരഹിതമാണെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടി രാഹുലിനെതിരെ തിരിയുകയും ചെയ്തിരുന്നു.

യുപിയില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരകയാണ്. ഇതിനിടെ ഭട്ട പര്‍സൂല്‍ വീണ്ടും കത്തിപ്പടരാനുള്ള സാധ്യത കെട്ടടങ്ങി. ഇതോടെ ഈ പ്രശ്‌നത്തില്‍ മായാവതിയുടെ തലവേദന തല്‍ക്കാലം അവസാനിച്ചുവെന്ന് പറയാം. ഇനി മറുപടി പറയേണ്ടത് ആരോപണം ഉന്നയിച്ച രാഹുലും കോണ്‍ഗ്രസുമാണ്.

കമ്മീഷന്‍ സമര്‍പ്പിച്ച 800 പേജ് അന്വേഷണ റിപ്പോര്‍ട്ടില്‍ ലഖിംപൂര്‍ പൊലീസ് സ്റ്റേഷനില്‍ ദളിത് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കെട്ടിത്തൂക്കിയെന്ന ആരോപണവും നിഷേധിച്ചിട്ടുണ്ട്. ഇത് യുപി പൊലീസിനും ആശ്വാസമായിരിക്കുകയാണ്. ഈ പ്രശ്‌നം പൊലീസിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയിരുന്നു.

ലൈംഗികപീഡനം സംബന്ധിച്ച അന്വേഷണത്തിലെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി കമ്മീഷന്‍ അടുത്തദിവസം തന്നെ യോഗം ചേരുന്നുണ്ട്. ഇതിന് പിന്നാലെ ജൂലൈ ആദ്യവാരത്തില്‍ കമ്മീഷന്‍ യുപി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും.

English summary
Uttar Pradesh Chief Minister Mayawati got some relief after a series of attack from political opponents over the poor law and order in the state. The National Human Rights Commission (NHRC) has precluded rape attempts during the Bhatta-Parsaul farmers protest,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X