കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗി മരിയ്ക്കും മുമ്പേ മരണസര്‍ട്ടിഫിക്കറ്റ് നല്‍കി

  • By Lakshmi
Google Oneindia Malayalam News

ബെല്‍ഗാം: മരിയ്ക്കുന്നതിന് മുമ്പേ മരണസര്‍ട്ടിഫിക്കറ്റ് കയ്യില്‍ കിട്ടിയ രോഗി മരിച്ചു. കര്‍ണാടകത്തിലെ ബെല്‍ഗാം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയാണ് സ്വന്തം മരണസര്‍ട്ടിഫിക്കറ്റ് കണ്ട് അല്‍പസമയത്തിനകം മരിച്ചത്.

സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇയാളുടെ കുടുംബം മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി എസ് എ രാംദാസിന് പരാതി നല്‍കിയിരിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് ബുധനാഴ്ച മന്ത്രി ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി.

അമ്പത്തിയൊന്നുകാരനായ നാരായണ്‍ രാമു തെമ്പാരേ പേവിഷബാധയേറ്റു മരിച്ചുവെന്ന് കാണിച്ച് മെഡിസിന്‍ വിഭാഗം തലവന്‍ ഡോക്ടര്‍ എസ് ബി പാട്ടീല്‍ ആണ് മരണസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയത്. നാരായണ്‍ ജൂണ്‍ 19 മുതല്‍ ഇവിടെ ചികിത്സയിലായിരുന്നു.

തന്റെ ഭര്‍ത്താവിനെ ഡോക്ടര്‍മാര്‍ വേണ്ടവിധം പരിചരിച്ചില്ലെന്നും അതാണ് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നും നാരയണിന്റെ ഭാര്യ ചന്ദ ആരോപിിച്ചിട്ടുണ്ട്. ആദ്യം നാരായണിന് നെഞ്ചുവേദനയാണെന്നാണത്രേ ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ മൂന്നാം ദിവസം നാരായണ്‍ കോമ അവസ്ഥയിലായി.

അപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ പ്രയാസമാണെന്നകാര്യം ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചത്. ഇതിന് പിന്നാലെ തങ്ങളെ ഞെട്ടിച്ചുകൊണ്ട് ഡോക്ടര്‍ മരണ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പു വച്ച് തന്നെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. ഇതില്‍ എഴുതിയിരിക്കുന്ന പേ വിഷബാധയേറ്റാണ് മരണമെന്നാണ് ഇക്കാര്യം സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് കുടുംബാംഗങ്ങള്‍ അറിയുന്നത്.

ആശുപത്രിയിലെത്തിയ മന്ത്രി ഡോക്ടര്‍ പാട്ടീലിനോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്ട്ട് നല്‍കാന്‍ താന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

English summary
In a twist of irony, a patient died a few hours after his death certificate had been signed and handed over to his family on Wednesday by the head of the medical department of the Belgaum Institute of Medical Sciences
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X