കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂട്ടറില്‍ പോയ അഭിഭാഷകയെ കല്ലെറിഞ്ഞു വീഴ്ത്തി

  • By Lakshmi
Google Oneindia Malayalam News

വടക്കഞ്ചേരി: കൊച്ചിയില്‍ സുഹൃത്തിനൊപ്പം സഞ്ചരിച്ച ഐടി ജീവനക്കാരിയെ ആക്രമിച്ചതിന് പിന്നാലെ വടക്കഞ്ചേരിയില്‍ അഭിഭാഷകയ്ക്ക് നേരേ ആക്രമണം. കൊച്ചിയിലെ സംഭവം രാത്രിയിലായിരുന്നുവെങ്കില്‍ വടക്കഞ്ചേരിയിലേത് പട്ടാപ്പകലാണ് നടന്നത്.

ആലത്തൂര്‍ ബാറിലെ അഭിഭാഷകയായ കണ്ണമ്പ്ര സ്വദേശിനി വിഎന്‍ ഷീജ(36)ആണ് ആക്രമിക്കപ്പെട്ടത്. തലയ്ക്കും മുഖത്തുമെല്ലാം പരുക്കേറ്റ ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണമ്പ്ര കാരപ്പൊറ്റ വേണുഗോപാലിന്റെ ഭാര്യയാണ് ഷീജ. സംഭവവുമായി ബന്ധപ്പെട്ട് കണ്ണമ്പ്ര മാട്ടുവഴി കുന്നങ്കാട് വീട്ടില്‍ ശിവദാസനെ (34) പോലീസ് പിടികൂടിയിട്ടുണ്ട്.

ബുധനാഴ്ച രാവിലെ ഒമ്പതരയോടെ കണ്ണമ്പ്ര ചുണ്ണാമ്പുതറ കനാല്‍പാലത്തിനടുത്താണ് സംഭവം. വീട്ടില്‍ നിന്ന് ആലത്തൂര്‍ കോടതിയിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഷീജയെ ഇയാള്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.

നിര്‍ത്താതെ മുന്നോട്ടെടുത്തപ്പോള്‍ കല്ലുകൊണ്ട് എറിയുകയും തുടര്‍ന്ന് തലയ്ക്കടിക്കുകയും കമ്പി ഉപയോഗിച്ച് മുഖത്ത് മുറിവേല്‍പ്പിക്കുകയുമായിരുന്നെന്ന് ഷീജയുടെ മൊഴിയില്‍ പറയുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ ഇവരെ ആലത്തൂര്‍ താലൂക്കാസ്പത്രിയില്‍ എത്തിച്ചെങ്കിലും മുറിവുകള്‍ ഗുരുതരമായതിനാല്‍ തൃശ്ശൂരിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിനുപിന്നില്‍ മുന്‍വൈരാഗ്യമാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ ബസ്‌യാത്രയ്ക്കിടെ വനിതകളുടെ സീറ്റില്‍ പുരുഷന്മാര്‍ ഇരുന്നതിനെപ്പറ്റി തര്‍ക്കംനടന്നിരുന്നു. ഇതിന്റെ ഭാഗമായി ശിവദാസന് മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു. ഈ പ്രശ്നത്തില്‍ ഷീജ സ്വകാര്യ അന്യായം നല്‍കിയിരുന്നു. ഷീജക്കെതിരെ സ്വകാര്യ അന്യായം ഫയല്‍ ചെയ്യാന്‍ ശിവദാസന്‍ ശ്രമിച്ചെങ്കിലും കേസ് വാദിക്കാന്‍ അഭിഭാഷകരെ ലഭിച്ചില്ല. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനിടയാക്കിയതെന്ന് പൊലീസ് പറയുന്നു. സംഭവമറിഞ്ഞ് ആലത്തൂര്‍ ഡിവൈ.എസ്.പി സി.എസ്.ഷാഹുല്‍ ഹമീദ് വടക്കഞ്ചേരിയിലെത്തി പ്രതിയെ ചോദ്യം ചെയ്തു.

English summary
A woman lawyer attacked by a man on day time at Vadakkenchery in Palakkad district. Police held the mand and registered a case against him,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X