കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ച അധ്യാപിക 'പുനര്‍ജനി'ച്ചു

  • By Nisha Bose
Google Oneindia Malayalam News

പറവൂര്‍: മരിച്ചെന്ന് പോലീസ് വിധിയെഴുതിയ റിട്ടയേര്‍ഡ് അധ്യാപിക ഭര്‍ത്താവും മക്കളും നാട്ടുകാരും നോക്കിനില്‍ക്കെ എഴുന്നേറ്റു. പറവൂര്‍ പൂശാരിപ്പടി മണിയാട്ടുപറമ്പില്‍ ടിസി മണി (68) യാണ് അത്ഭുതകരമായി 'പുനര്‍ജനിച്ചത്'.

ബുധനാഴ്ച വൈകിട്ടാണ് മണിടീച്ചറെ കാണാതായെന്ന കാര്യം ബന്ധുക്കളും അയല്‍ക്കാരും അറിയുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മകള്‍ അനിതയുമായി ടീച്ചര്‍ ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ പത്രം, പാല്‍ എന്നിവ എടുത്തിരുന്നില്ല. ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി 9.45 ഓടെ പറവൂര്‍ പോലീസെത്തി വീടിനു മുകളിലെ സ്റ്റെയര്‍ റൂമിന്റെ വാതില്‍ പൊളിച്ച് അകത്തു കടന്നു. കിടപ്പു മുറിയോടു ചേര്‍ന്ന ടോയ്‌ലറ്റില്‍ ക്ലോസറ്റിനരികില്‍ ചരിഞ്ഞു കിടക്കുകയായിരുന്നു 'മൃതദേഹം'.

പറവൂര്‍ എസ്‌ഐ പി ശ്രീകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രാഥമിക പരിശോധനയ്ക്കു ശേഷം മരിച്ചിട്ടു രണ്ട് ദിവസമായെന്ന് അറിയിച്ചു. രാത്രിയായതിനാല്‍ ഇന്‍ക്വസ്റ്റ് വ്യാഴാഴ്ച്ചത്തേയ്ക്ക് മാറ്റി. ഒരു പോലീസുകാരനെ കാവലുമേര്‍പ്പെടുത്തി എസ്‌ഐയും സംഘവും മടങ്ങി. മകന്‍ അനീഷ് കുമാറിനെ സ്റ്റേഷനില്‍ വിളിപ്പിച്ച് മൊഴിയെടുത്തു. പത്രങ്ങള്‍ക്കെല്ലാം മരണവാര്‍ത്തയും നല്‍കി.

വ്യാഴാഴ്ച രാവിലെ 9.30 ഓടെ പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ
ശേഷം മൃതദേഹം എടുത്തുമാറ്റാന്‍ ശ്രമിയ്ക്കുമ്പോഴാണ് 'മൃതദേഹ'ത്തിന് അനക്കം കണ്ടത്. മണിടീച്ചര്‍ 'അയ്യോ' എന്ന് നിലവിളിയ്ക്കുകയും ചെയ്തതോടെ പോലീസടക്കം അവിടെ കൂടിയിരുന്നവര്‍ ഞെട്ടി. ഉടനെ പറവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചു. സ്‌കാനിങ്ങില്‍ തലയ്ക്കുള്ളില്‍ ക്ഷതവും രക്തസ്രാവവും കണ്ടു. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളോട് ടീച്ചര്‍ പ്രതികരിച്ചിരുന്നു. ഇതിനു ശേഷം ടീച്ചറെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേയ്ക്ക് കൊണ്ടു പോയി.

മരിക്കാത്ത ടീച്ചറെ പരിശോധിക്കാന്‍ നില്‍ക്കാതെ മരിച്ചതായി വിധിയെഴുതിയതില്‍ പ്രതിഷേധിച്ച് കേരള മഹിളാ സംഘം പറവൂര്‍ സിഐയുടെ ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പു സമരം നടത്തി.

English summary
A 68 year old retired teacher who was confirmed as dead by the police turn alive. The incident occured in Paravoor, kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X