ബാലപീഡനത്തിനെതിരെ ലൈംഗികതൊഴിലാളികള്‍
കാര്ട്ടുജീന: വിനോദസഞ്ചാരത്തിന്റെ മറവില്‍ കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടു കൊണ്ട് കൊളംബിയുടെ തുറമുഖ നഗരമായ കാര്‍ട്ടുജീനയില്‍ ലൈംഗികതൊഴിലാളികള്‍ സംഘടിച്ചു.
വിനോദസഞ്ചാരികളായി എത്തുന്ന സ്വദേശീയരും വിദേശീയരുമായ ആളുകള്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് തടയുക, ടൂറിസ വ്യവസായത്തെ അന്താരാഷ്ട്ര ബാലപീഡന വിരുദ്ധ സമിതിയുമായി ബന്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു ഇവര്‍ സംഘടിച്ചത്.
നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് പ്രൊട്ടക്ഷന്റെ കണക്കു പ്രകാരം രാജ്യത്തെ 35,000 കുട്ടികള്‍ ലൈംഗികതൊഴിലിലേയ്ക്ക് എത്തിപ്പെടുന്നുണ്ട്. ഇതില്‍ തന്നെ 2,000 പേര് കാര്‍ട്ടുജീനയില്‍ നിന്നുള്ള കുട്ടികളാണ്. വിനോദസഞ്ചാര കേന്ദ്രമായ കാര്‍ട്ടുജീനയില്‍ ആവശ്യക്കാരെ കാത്ത് നില്ക്കുന്ന കുട്ടികളുടെ നീണ്ട നിര പതിവു കാഴ്ചയാണ്. ചില വ്യാജ ട്രാവല്‍ ഏജന്‍സികളും ഇടനിലക്കാരില്ലാതെ നെറ്റിലൂടെ കുട്ടികളെ സഞ്ചാരികള്‍ക്ക് ഏര്‍പ്പാടാക്കി കൊടുക്കുന്നുണ്ട്.
വിദേശികളാണ് കാര്ട്ടുജീനയിലെ കുട്ടികളെ കൂടുതലായും പീഡിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒരു ബാലനെ കൊന്ന കേസില്‍ ഇറ്റലിക്കാരനായ 72 കാരന് 15 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നു.
തങ്ങള്‍ എന്തായാലും വേശ്യാവൃത്തിയിലേയ്ക്ക് വലിച്ചെറിയപ്പെട്ടു. ഇതില്‍ നിന്ന് ഒരു മോചനം പ്രതീക്ഷിക്കാനാകില്ല. എന്നാല്‍ തങ്ങളുടെ ഗതി മറ്റൊരു കുട്ടിയ്ക്കും വരരുതെന്ന് ആഗ്രഹിയ്ക്കുന്നതിനാലാണ് ബാലപീഡനത്തിനെതിരെ സംഘടിയ്ക്കുന്നതെന്ന് ലൈംഗികതൊഴിലാളികളില്‍ ഒരാള്‍ പറഞ്ഞു.
ടൂറിസത്തിന്റെ മറവില്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിയ്ക്കുന്നവര്ക്ക് കൊളംബിയയില്‍ എട്ട് വര്‍ഷത്തെ തടവാണ് 2009 ലെ നിയമം അനുശാസിയ്ക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications