പുതിയ സ്വാശ്രയ നിയമം കൊണ്ടുവരും: ഉമ്മന്‍ചാണ്ടി

സ്വാശ്രയ മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര നിയമത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭൂരിപക്ഷം സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളും സര്‍ക്കാരുമായി ധാരണയില്‍ എത്തിയിരുന്നുവെന്ന് എം.എ.ബേബി ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ ഒരു മാനേജ്‌മെന്റും ധാരണ ഉണ്ടാക്കിയിട്ടില്ല. അപകടകരമായ സ്ഥിതിയാണിത്. മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ ശക്തമായ കേന്ദ്രനിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണം-അദ്ദഹം ആവശ്യപ്പെട്ടു.
സര്‍ക്കാരുമായി സഹകരിക്കാത്ത ഇന്‍ര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടിനെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് പോലും സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പരിയാരത്ത് ആരെങ്കിലും തുട്ട് വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പറഞ്ഞു.
സ്വാശ്രയ പ്രശ്‌നത്തില്‍ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ പോലീസ് നടപടിയും ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിദ്യാര്‍ഥികളുടെ അവകാശം നിഷേധിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതോടെ അടിയന്തര പ്രമേയ നോട്ടീസിലുള്ള ചര്‍ച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.












Click it and Unblock the Notifications