കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25 പൈസ ഇനി കാലണയ്ക്ക് കൊള്ളാത്തവന്‍

  • By Ajith Babu
Google Oneindia Malayalam News

25 Paise
കൊച്ചി: അഞ്ച്, പത്ത്, ഇരുപത് പൈസകള്‍ക്ക് പിന്നാലെ 25 പൈസ നാണയവും വിസ്മൃതിയിലേക്ക്. ബുധനാഴ്ച കൂടി മാത്രമേ ബാങ്കുകള്‍ നാണയം സ്വീകരിയ്ക്കുകയുള്ളൂ. ജൂണ്‍ 30ന് ശേഷം 25 പൈസ വെറുമൊരു ലോഹക്കഷ്ണമായി മാറും.

പണപ്പെരുപ്പം ഉയരത്തില്‍ തുടരുന്ന സാഹചര്യത്തില്‍ 25 പൈസ നാണയത്തിന് പ്രസക്തി നഷ്ടപ്പെട്ടതാണ് നാണയം പിന്‍വലിക്കാന്‍ കാരണം. ബാങ്കുകളില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസുകളില്‍ നിന്നും ബുധനാഴ്ച വൈകുന്നേരത്തിനുള്ളില്‍ നാണയം മാറാം. ഇനി മുതല്‍ 50 പൈസയാവും ഏറ്റവും കുറഞ്ഞ മൂല്യമുള്ള നാണയം. ഇതോടെ ഉത്പന്നങ്ങളുടെ വിലയും ഇതിനനുസരിച്ച് വ്യത്യാസപ്പെടും.

1835ലാണ് 25 പൈസയുടെ കാലണ വെള്ളിനാണയം സര്‍ക്കാര്‍ പുറത്തിറക്കിയത്. ഒന്നിനും കൊള്ളാത്തവരെ കാലണയ്ക്ക് കൊള്ളാത്തവന്‍ എന്നൊരു പ്രയോഗം പോലും ഇതോടെ മലയാളികള്‍ക്കുണ്ടായി. 1957ല്‍ നിക്കലില്‍ തീര്‍ത്ത നാണയവും 1975ല്‍ 25 പൈസ നാണയവും രംഗത്തുവന്നു.

പണപ്പെരുപ്പം ഉയര്‍ന്നതോടെ നാണയങ്ങളുടെ ആവശ്യം കുറഞ്ഞതും നിര്‍മാണ ചെലവ് വര്‍ധിച്ചതുമാണ് കുറഞ്ഞ മൂല്യമുള്ള നാണയങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. 25 പൈസ നാണയത്തിന്റെ മൂല്യത്തെക്കാള്‍ കൂടുതലാണ് അതിന്റെ നിര്‍മാണ ചെലവ്.

English summary
June 30 will see the last of the Chavanni -- the 25 paise coin -- as legal tender and people have till the end of banking hours Wednesday to exchange these coins for currency of higher denomination from the various banks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X