കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നസീര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചു

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: വിവിധ തീവ്രവാദ കേസുകളില്‍ വിചാരണ നേരിടുന്ന ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചു. കൊച്ചിയിലെ എന്‍ഐഎ കോടതി പരിസരത്ത് വച്ച് ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.

മാധ്യമങ്ങളോട് സംസാരിക്കാനുള്ള നസീറിന്റെ ശ്രമം പൊലീസ് തടഞ്ഞു. ഇതിനെത്തുടര്‍ന്ന് നസീറും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംസാരിക്കാനുള്ള ശ്രമം തടഞ്ഞതിന് പിന്നാലെ നസീര്‍ ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.

ജയിലിനുള്ളില്‍ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം നസീര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുരക്ഷിതനല്ലെന്ന് എന്‍ഐഎ പ്രത്യേക കോടതി മുന്‍പാകെ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നസീറിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരുന്നു.

എന്നാല്‍, രണ്ടു ജയിലിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ ബന്ധമുള്ളതിനാല്‍ തിരുവനന്തപുരത്തും സുരക്ഷിതനല്ലെന്നാണു നസീറിന്റെ പുതിയ പരാതി. ഇതേത്തുടര്‍ന്ന് നസീറിനു പറയാനുള്ള വിവരങ്ങള്‍ എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് മുന്‍പാകെ രഹസ്യമൊഴിയായി രേഖപ്പെടുത്തി.

ജയിലിനുള്ളില്‍ ഭീഷണിയുണ്ട്, അപായപ്പെടുത്താന്‍ നീക്കം നടക്കുന്നു. കൊല്ലപ്പെട്ടാല്‍ ജയിലുദ്യോഗസ്ഥരായിരിക്കും ഉത്തരവാദികള്‍ തുടങ്ങിയ ആരോപണങ്ങളാണ് ചൊവ്വാഴ്ച കോടതിക്കു പുറത്തു വച്ചു മാധ്യമ പ്രവര്‍ത്തകരോടായി തടിയന്റവിട നസീര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്.

കളമശേരി ബസ് കത്തിക്കല്‍ കേസ്, എടക്കാട് തീവ്രവാദ റിക്രൂട്ട്‌മെന്റ് തുടങ്ങിയ കേസുകളിലും നസീര്‍ പ്രതിയാണ്.

English summary
Lashkar E Thoiba commander Tadiyantavida Nasir tired to talk media over his insecurity in Jail at NIA court Kochi. Then the police stopped him to talk then he raised slogans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X