കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ മറ്റൊരു കടല്‍വിസ്മയം കൂടി

  • By Ajith Babu
Google Oneindia Malayalam News

The world's longest cross-sea bridge sketch
ബെയ്ജിങ്: കടല്‍പ്പാല നിര്‍മാണത്തില്‍ ചൈന വീണ്ടും ചരിത്രമെഴുതുന്നു. നീളത്തിന്റെ കാര്യത്തില്‍ സ്വന്തം റെക്കാര്‍ഡ് തകര്‍ത്തുകൊണ്ടാണ് ചൈന പുതിയ കടല്‍പ്പാലം കഴിഞ്ഞദിവസം ഗതാഗതത്തിന് തുറന്നുകൊടുത്തത്. കിഴക്കന്‍ തീരദേശനഗരമായ ഖ്വിംഗ്‌ദോ നഗരത്തെയും ജിയോസു ദ്വീപിലെ ഹുവാംഗ്‌ദോ നഗരത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് 42.4 കിലോമീറ്റര്‍ നീളം വരുന്ന ഈ പാലം. ജിയോസു ബേ ബ്രിഡ്ജ് എന്നാണ് ഇതറിയപ്പെടുക.

നാല് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയായെങ്കിലും 17 വര്‍ഷത്തെ പ്ലാനിങ് ഈ പാലത്തിന് വേണ്ടിവന്നത്. തിങ്കളാഴ്ച നിര്‍മാണം പൂര്‍ത്തിയായ പാലം വ്യാഴാഴ്ചയാണ് പൊതുഗതാഗതത്തിനു തുറന്നുകൊടുത്തത്. 1,000 കോടി യുവാന്‍(2.3 ബില്യന്‍ ഡോളര്‍) ചെലവിട്ടു നാലുവര്‍ഷംകൊണ്ടാണ് പാലം നിര്‍മിച്ചത്. നാലുവരി ഗതാഗതം സാധ്യമായ പാലത്തെ 5,200 കോണ്‍ക്രീറ്റ് തൂണുകളാണ് താങ്ങിനിര്‍ത്തുന്നത്.

അത്യാധുനിക സാങ്കേതികവിദ്യയില്‍ നിര്‍മിച്ചിട്ടുള്ള ഈ പാലത്തിനു ശക്തമായ കൊടുങ്കാറ്റിനെയും ഭൂകമ്പത്തെയും അതിജീവിക്കാന്‍ സാധിക്കുമെന്നു നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പാലത്തിന്റെ ഭാഗമായി കടലിനടിയിലൂടെ തുരങ്കവുമുണ്ട്.

ചൈനയിലെ തന്നെ 36 കിലോമീറ്റര്‍ നീളമുള്ള ഹാങ്ഷൂ ബേ കടല്‍പ്പാലത്തിന്റെ റെക്കാര്‍ഡാണ് പുതിയ കടല്‍പ്പാലത്തിന്റെ വരവോടെ തകര്‍ന്നത്. ഷാങ്ഹായിക്കു സമീപമുള്ള ഹാങ്ഷൂ ബേയില്‍ നിന്ന് ഹൈയാന്‍, ജിയാങ് സിറ്റി, സിക്‌സി,നിങ് ബോ സിറ്റി തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ച് 36 കിലോമീറ്റര്‍ (20 മൈല്‍) നീളത്തില്‍ ഷെജിയാങ് പ്രവിശ്യയിലേക്ക് നിര്‍മിച്ച പാലം 2008ലാണ് ഉദ്ഘാടനം ചെയ്തത്.

എന്നാല്‍, പുതിയ കടല്‍പ്പാലത്തേക്കാളും നീളമുള്ള മറ്റൊരെണ്ണത്തിന്റെ നിര്‍മാണം ചൈനയില്‍ നടക്കുന്നുണ്ട്. ചൈനയുടെ പ്രധാന ഉത്പാദനമേഖലയായ ദക്ഷിണ ഗുവാംഗ്‌ഡൊംഗ് പ്രവിശ്യയെ ഹോങ്കോംഗ്, മക്കാവു എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഈ കടല്‍പ്പാലം. 2009ല്‍ നിര്‍മാണം തുടങ്ങിയ ഈ പാലം 2016ല്‍ പൂര്‍ത്തിയാവുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ബെയ്ജിങ്-ഷാങ്ഹായി അതിവേഗ തീവണ്ടി 1318 കിലോമീറ്റര്‍ ദൂരം അഞ്ച് മണിക്കൂര്‍ കൊണ്ടാണ് ഓടിയെത്തുക. വിമാനടിക്കറ്റിന്റെ പാതി യാത്രാക്കൂലി മാത്രമുള്ള ഈ റെയില്‍വേ റൂട്ട് എട്ട് കോടി യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റും.

English summary
The world's longest cross-sea bridge, spanning Jiaozhou Bay of Qingdao in East China's Shandong province, opened to traffic on Thursday amid a major effort to further consolidate this coastal city into an international shipping center for Northeast Asia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X