കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം: അന്വേഷിക്കാന്‍ പ്രത്യേക സംഘം

  • By Lakshmi
Google Oneindia Malayalam News

Supreme Court
ദില്ലി: വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി സുപ്രീം കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചു.

കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സമിതി നിയോഗിക്കുകയെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തള്ളിക്കൊണ്ടാണു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.

മുന്‍ സുപ്രീംകോടതി ജഡ്ജി ബി.പി ജീവന്‍ റെഡ്ഡിയുടെ അധ്യക്ഷതയിലാണു പുതിയ അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. ദില്ലി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ.പി ഷായും അന്വേഷണ സംഘത്തിലുണ്ട്.

കേസിന്റെ ഇപ്പോഴത്തെ അന്വേഷണത്തില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. വിദേശബാങ്കുകളിലെ കള്ളപ്പണത്തിന്റെ അളവ് ഞെട്ടിപ്പിക്കുന്നതാണ്. കള്ളപ്പണ കേസുകളിലെ അന്വേഷണത്തിന്റെ മെല്ലെപ്പോക്ക് തൃപ്തികരമല്ല-കോടതി പറഞ്ഞു.

വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിന്റെ പേരില്‍ കാരണം കാണിക്കല്‍ നോട്ടിസ് ആര്‍ക്കൊക്കെ നല്‍കി എന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

രാജ്യത്ത് നിന്ന് കള്ളപ്പണം പുറത്തേക്ക് പോകുന്ന വഴി. ഏത് രീതിയില്‍ ഇത് തടയാം തുടങ്ങിയകാര്യങ്ങളെല്ലാം പുതിയ സംഘം പരിശോധിക്കും. സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.

English summary
The Supreme Court on Monday appointed Special Investigation Team (SIT) headed by a former SC judge to probe black money issue. Former SC judges - Justice B P Jeevan Reddy and Justice M B Shah - will be the chairman and vice-chairman of the SIT.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X