കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ പ്രവര്‍ത്തനമാരംഭിച്ചു

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: പരിസ്ഥിതി സംബന്ധമായ കേസുകളില്‍ തീരുമാനമെടുക്കാന്‍ മാത്രമായി നാഷ്ണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ (എന്‍ജിടി) പ്രവര്‍ത്തനമാരംഭിച്ചു.
പരിസ്ഥിതി മന്ത്രാലയത്തിന്റെ പിന്തുണയോടെ നിലവില്‍ വന്ന ഗ്രീന്‍ ട്രൈബ്യൂണല്‍ പരിസ്ഥിതി വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള ഒരു സ്വതന്ത്ര സ്ഥാപനമായിരിയ്ക്കും. ആദ്യത്തെ കേസിന്റെ വാദം കേള്‍ക്കല്‍ തിങ്കളാഴ്ച 11 മണിയ്ക്ക് നടന്നു.

കഴിഞ്ഞ ഒക്ടോബറില്‍ നിലവില്‍ വന്ന ട്രൈബ്യൂണലിന്റെ അധ്യക്ഷന്‍ മുന്‍ സുപ്രീം കോടതി ജഡ്ജായ എല്‍എസ് പാന്തയാണ്. ദില്ലി ആസ്ഥാനമായ എന്‍ജിടിയുടെ നാലു ശാഖകള്‍ കൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകും.

ആസ്‌ത്രേലിയയ്ക്കും ന്യൂസിലാന്‍ഡിനും ശേഷം പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാത്രമായി ഒരു കോടതി സ്ഥാപിയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. പരിസ്ഥിതി വിഷയങ്ങളിള്‍ നിയമ പരിരക്ഷ ഉറപ്പാക്കാന്‍ ഏതൊരു ഇന്ത്യന്‍ പൗരനും നാഷ്ണല്‍ ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിയ്ക്കാമെന്ന് പരിസ്ഥിതി കാര്യ മന്ത്രി ജയറാം രമേശ് അറിയിച്ചു. എതാണ്ട് 5,000 പരിസ്ഥിതി സംബന്ധമായ കേസുകള്‍ പരിഹാരം കാണാതെ കിടക്കുന്നതായും അദ്ദേഹം അറിയിച്ചു

English summary
The National Green Tribunal (NGT), a judicial body aimed at expediting environment-related cases , began functioning on Monday, an environment ministry official said. "The first hearing of the NGT began at 11 a.m. today. The tribunal, which will deal with environmental cases, is an independent unit which has been launched with an initial support of the environment ministry," the official told IANS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X