Get Updates
Get notified of breaking news, exclusive insights, and must-see stories!

നിധിശേഖരത്തിന് ഭീഷണിയായി തുരങ്കങ്ങള്‍

Sree Padmanabhaswamy Temple
തിരുവനന്തപുരം: അമൂല്യമായ നിധിശേഖരം കണ്ടെത്തിയതോടെ ലോകശ്രദ്ധയിലേക്കുയര്‍ന്ന പത്മനാഭ സ്വാമി ക്ഷേത്രത്തിന് ഭൂഗര്‍ഭതുരങ്കങ്ങള്‍ ഭീഷണിയാവുന്നു.

ക്ഷേത്രത്തിനു തൊട്ടടുത്തു കൂടി പോകുന്ന വലിയ അഴുക്കുചാലുകളാണ് സുരക്ഷാഭീഷണി സൃഷ്ടിയ്ക്കുന്നത്. ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ രഹസ്യാന്വേഷണവിഭാഗം ഈ ഭൂഗര്‍ഭ തുരങ്കങ്ങളുടെ സ്‌കെച്ച് തയ്യാറാക്കിയിട്ടുണ്ട്.

ക്ഷേത്രത്തിനു സമീപത്തേക്ക് എത്തുന്ന രണ്ട് തുരങ്കസമാനമായ രണ്ട് അഴുക്കുചാലുകളാണ് ഉള്ളത്. കരിമഠംകോളനിയില്‍നിന്ന് ആരംഭിക്കുന്ന അഴുക്കുചാലായ തെക്കനംകര ഓടയാണ് ഇതിലൊന്ന്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള തുരങ്കമാണിത്. രണ്ടര അടി വീതിയും രണ്ടര അടി നീളവുമുള്ള ഈ ഓടയിലൂടെ ഒരാള്‍ക്ക് നൂഴ്ന്ന് പോകാനാവും. പലയിടത്തുനിന്നും ഈ തുരങ്കത്തിലേക്ക് ഇറങ്ങാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.

കുതിരമാളിക, ചെമ്പകത്തുമൂട് നട, വൈകുണ്ഡം കല്യാണ മണ്ഡപം എന്നിവിടങ്ങളിലൂടെ പോകുന്ന തുരങ്കത്തിന് ക്ഷേത്രവുമായി 30 മീറ്റര്‍ ദൂരമേയുള്ളൂ. ഈ അഴുക്കുചാലുകളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് തുരങ്കമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പതിറ്റാണ്ടുകള്‍ പഴക്കമുള്ളതില്‍ ഈ അഴുക്കുചാലുകളുടെ കൈവഴികള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല.

ആസ്തിതിട്ടപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള നിധിശേഖരത്തിന് വന്‍ഭീഷണിയാണ് ഈ തുരങ്കങ്ങളെന്ന് അധികൃതര്‍ക്ക് മനസ്സിലാക്കിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താവും ക്ഷേത്രത്തിലെ സുരക്ഷാസംവിധാനങ്ങള്‍ ക്രമീകരിയ്ക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+