കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണി കൗള്‍ അന്തരിച്ചു

  • By Nisha Bose
Google Oneindia Malayalam News

Mani Kaul
ദില്ലി: പ്രമുഖ ചലച്ചിത്രകാരന്‍ മണി കൗള്‍ (66) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ദില്ലി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ വീട്ടിലേയ്ക്ക് കൊണ്ടു പോയെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിയ്ക്കുകയായിരുന്നു.

രാജസ്ഥാനിലെ ജോധ്പൂരില്‍ ജനിച്ച മണി കൗര്‍ ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് മികച്ച സംഭാവനകള്‍ നല്‍കി. 1969 ല്‍ ' ഉസ്‌കി റോട്ടി' എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തേയ്ക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശം. ഈ ചിത്രത്തിന് ഫിലിം ഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചു.

പിന്നീട് ഇദ്ദേഹത്തിന്‍റേതായി പുറത്തു വന്ന ആസാദ് കാ ഏക് ദിന്‍, ഇഡിയറ്റ്, ദുവിധ എന്നീ ചിത്രങ്ങള്‍ നിരവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടി. അദ്ദേഹത്തിന്റെ സിദ്ധേശ്വരി എന്ന ഡോക്യുമെന്ററിയ്ക്ക് 1989 ല്‍ ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. പ്രശസ്ത സംവിധായകനും അഭിനേതാവുമായ മഹേഷ് കൗളിന്റെ അനന്തിരവനാണ് മണി കൗള്‍.

English summary
Noted filmmaker Mani Kaul, who was considered one of the pioneers of new Indian cinema, died in New Delhi on Wednesday after prolonged illness. Mani Kaul, 66, is survived by two sons and as many daughters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X