കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുനസംഘടന സോണിയ-മന്‍മോഹന്‍ കൂടിക്കാഴ്ച നടത്തി

  • By Ajith Babu
Google Oneindia Malayalam News

Manmohan-Sonia Gandhi
ദില്ലി: കേന്ദ്ര മന്ത്രിസഭാ പുന:സംഘടന അടുത്തിരിക്കെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മൂന്നാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.

കേന്ദ്ര ടെക്‌സറ്റയില്‍സ് മന്ത്രി ദയാനിധി മാരന്റെ രാജിയും, കമ്പനികാര്യ മന്ത്രി മുരളി ദേവ്‌റയുടെ രാജി സന്നദ്ധതയും ഇരുവരും ചര്‍ച്ച ചെയ്തതായാണ് അറിയുന്നത്. രാവിലെ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയെ കേന്ദ്രമന്ത്രി പ്രണാബ് മുഖര്‍ജി സന്ദര്‍ശിച്ചിരുന്നു. ഇതു സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തിയെന്നാണ് അറിയുന്നത്.

കേന്ദ്ര മന്ത്രിസഭയില്‍ ഇപ്പോള്‍ മന്ത്രിമാരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. സ്‌പെക്ട്രം അഴിമതി തരംഗത്തില്‍ മുങ്ങി രാജിവയ്‌ക്കേണ്ടി വന്ന എ.രാജയുടെ ഒഴിവ് സര്‍ക്കാര്‍ ഇതുവരെ നികത്തിയിരുന്നില്ല. അതിന് പിന്നാലെയാണ് 2ജിയില്‍ തന്നെ കുരുങ്ങി പുറത്തുപോകേണ്ടി വന്നത്.

കോണ്‍ഗ്രസ് ഏറ്റെടുത്ത ടെലികോം വകുപ്പിന്റെ അധികച്ചുമതല മാനവവിഭവശേഷി മന്ത്രി കപില്‍ സിബലിന് നല്‍കിയിരുന്നു. റെയില്‍വേ മന്ത്രിയായിരുന്ന മമതാ ബാനര്‍ജി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായതോടെ ആ വകുപ്പും ഒഴിഞ്ഞു കിടക്കുകയാണ്. പ്രധാനമന്ത്രിയാണ് ഇപ്പോള്‍ റെയില്‍വേ വകുപ്പ് കൈകാര്യം ചെയ്യുന്നത്.

സിബലിനെ പോലെ പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും ചുമതല കൂടി വഹിക്കുന്നുണ്ട്. ഈ അവസരത്തില്‍ പുതിയ മന്ത്രിമാരെ നിശ്ചയിക്കുന്ന കാര്യം ഇരുവരും ചര്‍ച്ച ചെയ്തതയാണ് സൂചന. പുനസംഘടന തിങ്കളാഴ്ച നടക്കുമെന്നാണ് യുപിഎ വൃത്തങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന സൂചന.

അതിനിടെ, കേന്ദ്ര മന്ത്രിസഭയില്‍ വീണ്ടുമെത്തുന്നതിന് ആര്‍ജെഡി. നേതാവ് ലാലു പ്രസാദ് യാദവും നീക്കം ശക്തമാക്കിയിട്ടുണ്ട്. അടുത്തയാഴ്ച നടക്കാനിടയുള്ള പുനഃസംഘടനയില്‍ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടേക്ക് സിങ് അലുവാലിയ മന്ത്രിയായേക്കുമെന്ന് സൂചനയുണ്ട്.

English summary
It seems that that the prime minister Manmohan Singh and Congress president Sonia Gandhi are facing a hectic time schedule as UPA government is all set for its union cabinet reshuffle. On Saturday, Jul 9, the PM and Sonia Gandhi met for the third time since their announcement of a reshuffle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X