കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീപീഡനക്കേസില്‍ ജാമ്യമില്ല

  • By Nisha Bose
Google Oneindia Malayalam News

മുംബൈ: സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ഇനി മുതല്‍ ജാമ്യമില്ലാ കുറ്റമാകുന്നു. മഹാരാഷ്ട്ര സര്‍ക്കാരാണ് ഇത്തരമൊരു കര്‍ക്കശനിയമവുമായി രംഗത്തെത്തുന്നത്. ഇതിനു വേണ്ട നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

സ്ത്രീകള്‍ക്കെതിരെ ഉളള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ നടപടി. ഭരണഘടനയുടെ 354 ആം വകുപ്പ് ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനം.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഉമേഷ് ചന്ദ്ര സാരംഗി, ഉന്നത വനിതാ പോലീസ് ഉദ്യാഗസ്ഥര്‍, പ്രില്‍സിപ്പല്‍ ചീഫ് സെക്രട്ടറി, ബോംബെ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് സിഎസ് ദര്‍മ്മാധികാരി എന്നിവര്‍ പങ്കെടുത്തു.

ഈ വിഷയം നിയമസഭയിലവതരിപ്പിച്ച ശേഷം കേന്ദ്രത്തിനു കൈമാറാനാണ് നീക്കം. അടുത്തിടെ ഒരു കേസില്‍ വാദം കേട്ട മുംബൈ ഹൈക്കോടതി സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയാന്‍ ജാമ്യമില്ലാ കുറ്റമാക്കുന്നതിനെകുറിച്ചു ചിന്തിക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു.

English summary
Sexually harassing women or outraging their modesty will soon be non-bailable offences in the state. The government has sought amendment of Section 354 of the Indian Penal Code (IPC), which deals with assault or use of criminal force on women with the intent to outrage their modesty, to make such crimes non-bailable offences in Maharashtra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X