കാമുകനെ കൊന്ന നൈജീരിയന്‍ നടിയ്ക്ക് തൂക്കുകയര്‍

2002ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വത്തുക്കള്‍ കൈവശപ്പെടുത്തുന്നതിനായി കാമുകനായിരുന്ന ഔവാലു ഇബ്രാഹിമിനെ റാബി കൊലപ്പെടുത്തുകയായിരുന്നു.
മധുരപലഹാരത്തില്‍ മയക്കുമരുന്നു ചേര്‍ത്ത് നല്‍കിയ ശേഷം കാനോ നഗരത്തിലെ അണക്കെട്ടില്‍ തള്ളിയിട്ടാണ് കാമുകനെ കൊലപ്പെടുത്തിയതെന്ന് വിചാരണയില്‍ തെളിഞ്ഞിരുന്നു. കേസില്‍ രണ്ട് കീഴ്‌ക്കോടതികള്‍ റാബിയ്ക്കു വധശിക്ഷയാണ് വിധിച്ചത്. തുടര്‍ന്ന് സുപ്രീംകോടതിയില്‍ റാബി നല്‍കിയ അപ്പീലില്‍ കീഴ്‌ക്കോടതികളുടെ വിധി ശരിവയ്ക്കുകയായിരുന്നു.
അതേസമയം, എന്നാല്‍ പട്ടാള ഭരണത്തിന്‍ കീഴിലായിരുന്ന നൈജീരിയയില്‍ 1999നു ശേഷം വധശിക്ഷ നടപ്പാക്കിയിട്ടില്ല.












Click it and Unblock the Notifications