കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭനെക്കാണാന്‍ തിരക്കേറുന്നു

  • By Lakshmi
Google Oneindia Malayalam News

Sree Padmanabhaswamy
കോടികളുടെ നിധിശേഖരത്തിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞതോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ എണ്ണം അനുദിനം കൂടിവരുന്നു.

ദര്‍ശനത്തിനെത്തുന്നവരുടെ തിരക്കുകാരണം നടയടയ്ക്കുന്നത് മിക്കദിവസങ്ങളിലും വൈകുകയാണ്. നിര്‍മാല്യം തൊഴാന്‍ മുതല്‍ അത്താഴപൂജ വരെ നിലയ്ക്കാത്ത തിരക്കാണ് കഴിഞ്ഞ ഒരാഴ്ചയായി ക്ഷേത്രത്തില്‍.

പുറത്താണെങ്കില്‍ നിധിക്കഥകള്‍ തേടിയെത്തുന്ന സ്വദേശീയരും വിദേശീയരുമായ മാധ്യമപ്രവര്‍ത്തകരുടെ തിരക്കും. സുപ്രീം കോടതി നിര്‍ദേശപ്രകാരം നിലവറ തുറക്കുന്നത് നിര്‍ത്തി വെച്ചെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തിയ ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും മടങ്ങിയിട്ടില്ല.

ഒറ്റ ആഴ്ചയ്ക്കുള്ളില്‍ ഭക്തരുടെ എണ്ണത്തില്‍ പത്തിരട്ടിയോളം വര്‍ദ്ധനവാണ് ഉണ്ടായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കമാന്‍ഡോകളും സായുധ പോലീസും മഫ്തിയിലും അല്ലാതെയും ക്ഷേത്രത്തിനകത്തും പുറത്തും നിരന്നിട്ടുണ്ടെങ്കിലും ഭക്തര്‍ക്ക് അസൗകര്യങ്ങളുണ്ടാകാതെ ശ്രദ്ധിക്കുന്നുണ്ട്.

എന്നാല്‍ ഞായറാഴ്ച വൈകീട്ട് അപ്രതീക്ഷിതമായി തിരക്ക് കൂടിയതോടെ വനിതകളടക്കം കൂടുതല്‍ പോലീസുകാരെ അടിയന്തരമായി നിയോഗിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലിന് അടയേ്ക്കണ്ട ശ്രീകോവില്‍ ഒന്നേകാലോടെയാണ് അടയ്ക്കാനായത്. പൊതുവെ ഞായറാഴ്ചകളിലും വ്യാഴാഴ്ചകളിലുമാണ് തിരക്കുള്ളത്. വഴിപാടുകളുടെയും മറ്റും എണ്ണം കുത്തനെ കൂടിയിരിക്കുകയാണ്.

മുന്‍പേജില്‍

സര്‍ക്കാര്‍ രാജകുടുംബവുമായി കൂടിയാലോചനയ്ക്ക്സര്‍ക്കാര്‍ രാജകുടുംബവുമായി കൂടിയാലോചനയ്ക്ക്

English summary
Devaswom minister VS Shivakumar said that Government will held talks with Travancore Royal Family members about the handling of the treasure found from Sree Padmanabhaswami Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X