Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജകുടുംബവുമായി സര്‍ക്കാര്‍ കൂടിയാലോചനയ്ക്ക്

Sree Padmanabhaswamy temple
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ നിന്നും കണ്ടെത്തിയ നിധി ശേഖരം എന്തുചെയ്യണമെന്നതുസംബന്ധിച്ച് വിവിധ വിഭാഗങ്ങളും വ്യക്തികളും അഭിപ്രായപ്രകടനങ്ങള്‍ തുടരവേ നിധി എന്തു ചെയ്യണമെന്നകാര്യത്തില്‍ സര്‍ക്കാര്‍ രാജകുടുംബവുമായി കൂടിയാലോചനയ്ക്ക് ഒരുങ്ങുന്നു.

ദേവസ്വം മന്ത്രി വിഎസ് ശിവകുമാറാണ് നിധിശേഖരം എന്തുചെയ്യുമെന്നത് സംബന്ധിച്ച അഭിപ്രായം കോടതിയെ അറിയിക്കുന്നതിന് മുമ്പ് ക്ഷേത്രത്തിലെ കാര്‍മ്മികരും തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പ്രതിനിധികളുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തുമെന്ന് അറിയിച്ചത്.

ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിച്ചെത്തിയാലുകടന്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുമെന്നാണ് ശിവകുമാര്‍ അറിയിച്ചിരിക്കുന്നത്.

ക്ഷേത്രത്തില്‍ നിന്നു കണ്ടെടുത്ത നിധിശേഖരം ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്ന നിലപാടാണു സര്‍ക്കാരിനുള്ളതെന്നും ശ്രീപത്മനാഭസ്വാമിയുടെ സ്വത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റേതാണെന്നും ശിവകുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ക്ഷേത്രത്തില്‍ നിന്നു കണ്ടെടുത്ത വിലപിടിപ്പുള്ള വസ്തുക്കള്‍ എങ്ങനെ സംരക്ഷിക്കണമെന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ക്ഷേത്രത്തില്‍ നടന്ന കണക്കെടുപ്പിന്റെ ചെലവ് ആരു വഹിക്കുമെന്നും കോടതി ചോദിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണു ക്ഷേത്രത്തിലെ കാര്‍മികരുമായും തിരുവിതാംകൂര്‍ രാജകുടുംബ പ്രതിനിധികളുമായും സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്.

അടുത്തപേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+