165 വര്‍ഷം; നെപ്റ്റിയൂണ്‍ ചുറ്റിയടിച്ചു വന്നു

സൂര്യനെ ആധാരമാക്കിയുള്ള 329 ഡിഗ്രി 1020 രേഖാംശത്തിലാണ് ഗ്രഹത്തെ ആദ്യമായി മനുഷ്യര്‍ കണ്ടെത്തിയത്. അതില്‍പ്പിന്നെ അതേ രേഖാംശത്തില്‍ ഗ്രഹം നമ്മുടെ ദൃഷ്ടിയിലെത്തുക ജൂലൈ 13 ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.06നാണ്. ഭൂമിയിലെ ഒരു വര്‍ഷത്തിന്റെ കണക്കെടുക്കുമ്പോള്‍ സൂര്യനെ ഒന്നു ചുറ്റിവരാന്‍ നെപ്റ്റിയൂണിന് 164.79 വര്‍ഷം വേണ്ടിവരും. അതായത് നെപ്റ്റിയൂണിന്റെ ഒരു വര്‍ഷം നമ്മുടെ 164.79 വര്‍ഷമെന്ന് ചുരുക്കം.
1846 സെപ്റ്റംബര്‍ 23. ജര്‍മ്മന്‍ ജ്യോതിശാസ്ത്രജ്ഞന്‍ യോഹാന്‍ ഗോട്ഫ്രിഡ് ഗോല്‍ തന്റെ ടെലസ്‌കോപ്പിലൂടെ ആദ്യമായി നെപ്റ്റൂണിനെ കണ്ടെത്തിയത്. സൗരയൂഥത്തിലെ എട്ടാമത്തെ ഗ്രഹമായ നെപ്റ്റൂണ്‍ 13 ഉപഗ്രഹങ്ങളുടെ അധിപന്‍ കൂടിയാണ്.
നീലവര്‍ണത്തില്‍ ശോഭിയ്ക്കുന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ 80 ശതമാനം ഹൈഡ്രജനും 19 ശതമാനം ഹീലിയവും ഒരു ശതമാനം മീതെയ്‌നുമാണുള്ളത്. ഭൂമിയെക്കാളും 38.87 മടങ്ങ് വലുപ്പമുള്ള ഈ ഗ്രഹത്തിലെ താപനില മൈനസ് 235 ഡിഗ്രി സെല്‍ഷ്യസ് ആണ്. സൂര്യനില്‍ നിന്നും ഏറെ അകലെയായതിനാലാണ് നെപ്റ്റിയൂണിലെ ഈ കൊടുംശൈത്യത്തിന് കാരണം.












Click it and Unblock the Notifications