പൊലീസ് നടപടിയ്ക്ക് പിന്നില്‍ ചിദംബരമെന്ന് രാംദേവ്

തിങ്കളാഴ്ച കോടതയില്‍ സമര്‍പ്പിച്ച വിശദീകരണത്തിലാണ് രാംദേവ് ചിംദംബരത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മുതിര്‍ന്ന അഭിഭാഷകന്‍ രാം ജഠ്മലാനി മുഖേനയാണു രാംദേവ് സുപ്രീം കോടതിയില്‍ വിശദീകരണം നല്‍കിയത്. സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി നേരിട്ട് വിശദീകരിക്കണം നല്‍കണമെന്നും കോടതിയില്‍ ഹാജരാകാന്‍ അദ്ദേഹത്തിനു നിര്‍ദേശം നല്‍കണമെന്നും ജഠ്മലാനി ആവശ്യപ്പെട്ടു.
ദില്ലി പൊലീസിന്റെ വിശദീകരണം ലഭിച്ചശേഷം ഇക്കാര്യം പരിഗണിക്കുമെന്നു കോടതി അറിയിച്ചു. കേസ് ജൂലൈ 25നു വാദം കേള്‍ക്കാനായി മാറ്റി. ജസ്റ്റിസ് ബി.എസ്. ചൗഹാന്‍, സ്വതന്ത്രര്‍ കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്.
കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ അനുയായികള്‍ക്കൊപ്പം ജന്തര്‍മന്ദറിലെത്തി പ്രതിഷേധ പരാപിടികള്‍ നടത്താനുള്ള തീരുമാനം ഉപേക്ഷിച്ച് രാംലീലാ മൈതാനത്ത് നിരാഹരം തുടരാന്‍ തീരുമാനിച്ച സമയത്താണ് പൊലീസ് നടപടിയുണ്ടായതെന്നാണ് രാംദേവ് ആരോപിക്കുന്നത്.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാകാനോ, പൊലീസ് അടിയന്തരമായി ഇടപെടുന്നതിനോ സാഹചര്യമുണ്ടായിരുന്നില്ല. എന്നിട്ടും എന്തുകൊണ്ടു പൊലീസ് ഇത്തരത്തിലൊരു നടപടിയെടുത്തുവെന്ന് ആഭ്യന്തര മന്ത്രി നേരിട്ടു വിശദീകരിക്കണം- ഇതാണ് രാംദേവിന്റെ ആവശ്യം.












Click it and Unblock the Notifications