300 കോടി;പിള്ളയുടെ സ്വത്ത് അന്വേഷിക്കണമെന്ന് വിഎസ്

മാധ്യമം വാരികയില്‍ ബാലകൃഷ്ണപിള്ള എഴുതുന്ന ആത്മകഥയില്‍ 'ഇപ്പോഴത്തെ കമ്പോളവിലയ്ക്കനുസരിച്ച് ഏതാണ്ട് 300 കോടിയിലധികം മൂല്യംവരുന്ന സ്വത്തുവകകള്‍ അച്ഛന്‍ തന്നതായി എനിക്ക് ശേഷിക്കുന്നുണ്ടെന്ന് തോന്നുന്നതായി പിള്ള എഴുതിയിരുന്നു.
പല ജില്ലകളിലായി കിടക്കുന്ന ഈ സമ്പത്തിന്റെ കൃത്യമായ കണക്ക് ഞാന്‍ എടുത്തിട്ടില്ല.' എന്ന് പരാമര്‍ശിച്ചതിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാണ് വി.എസിന്റെ ആവശ്യം.2006ല്‍ കൊട്ടാരക്കരയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ നല്‍കിയ സത്യാവാങ്മൂലത്തില്‍ സ്വത്ത് 8.63 കോടി രൂപയുടേതാണ് എന്നാണ് കാണിച്ചിരിക്കുന്നത്. തന്റെ പേരില്‍ 38.48 ഹെക്ടര്‍ ഭൂമിയും ഭാര്യയുടെ പേരില്‍ 13.24 ഹെക്ടര്‍ ഭൂമിയുമാണ് കണക്കുകാണിച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ഭൂസ്വത്തില്‍ 292 കോടിയുടെ വര്‍ദ്ധനയുണ്ടായി എന്നാണ് അദ്ദേഹം തന്നെ വെളിപ്പെടുത്തിയതില്‍നിന്ന് മനസ്സിലാവുന്നതെന്ന് വിഎസിന്റെ കത്തിലുണ്ട്.












Click it and Unblock the Notifications