കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിച്ഛായ മാറ്റാന്‍ മോഡിയുടെ മുസ്ലീം പ്രീണനം

  • By Lakshmi
Google Oneindia Malayalam News

Narendra Modi
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ മുസ്ലീം വിരുദ്ധനെന്ന പ്രതിച്ഛായ മാറ്റാനായി ബിജെപി മുസ്ലീംപ്രീണനത്തിനിറങ്ങുന്നു.

ഗുജറാത്തിലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളായി വിജയിച്ച 109 മുസ്ലിംകളെ ആദരിക്കാനായി ഓഗസ്റ്റ് മാസം സൂറത്തില്‍ വന്‍ സമ്മേളനം സംഘടിപ്പിക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്.

ഗുജറാത്തില്‍ മുസ്ലിംകളും നരേന്ദ്ര മോഡിക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം മുസ്ലീം വിരുദ്ധനാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തെളിയിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

പാര്‍ട്ടിയുടെ ദേശീയ നേതാക്കളായ മുക്താര്‍ അബ്ബാസ് നഖ്വി, സയിദ് ഷാനവാസ് ഹുസൈന്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കും.

തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ബിജെപി പ്രതിനിധികളായ മുസ്ലിം നേതാക്കളില്‍ വിജയസാധ്യതയുള്ളവരെ കണ്ടെത്തി അടുത്ത നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാനും പദ്ധതിയുണ്ട്.

സംസ്ഥാനത്ത് കലാസാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന മുസ്ലിംകളെ ബിജെപിയോട് അടുപ്പിക്കാനും പാര്‍ട്ടിയില്‍ ചേര്‍ക്കാനും അടുത്ത കാലത്തായി ഊര്‍ജിത ശ്രമങ്ങളാണ് നടക്കുന്നത്.

ഗുജറാത്തില്‍ 2002ലെ കലാപത്തിനു ശേഷം വര്‍ഗീയ ലഹളയോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാത്തത് നരേന്ദ്രമോഡിയുടെ നേട്ടമായി എടുത്തുകാണിച്ചായിരിക്കും പ്രചാരണം നടത്തുക. മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ മുസ്ലിങ്ങള്‍ സാമ്പത്തികമായി മുന്നിട്ടു നില്‍ക്കുന്നതു ഗുജറാത്തിലാണെന്നു കണക്കുകള്‍ നിരത്തി സ്ഥാപിക്കുന്ന ലഘുലേഖയും തയ്യാറാക്കിയിട്ടുണ്ട്.

എന്‍ഡിഎയിലെ ചില ഘടകകക്ഷികള്‍ക്കിടയില്‍ മോടിയ്ക്ക് വലിയ സ്വീകാര്യതയില്ല. എന്നാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനസ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങണമെന്നതാണ് മോഡിയുടെ പദ്ധതി. ഇതിനായിട്ടാണ് അദ്ദേഹം പ്രതിച്ഛായ മെച്ചപ്പെടുത്തി എന്‍ഡിഎയില്‍ കൂടുതല്‍ സ്വീകാര്യനാവാന്‍ ശ്രമിക്കുന്നത്.

English summary
Gujarat Chief Minister Naredra Modi planning to woo Muslims in the state to get thier support for coming assembly and lok sabha elections,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X