കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യലഹരിയില്‍ അധ്യാപകന്‍ മോശമായി പെരുമാറി

  • By Nisha Bose
Google Oneindia Malayalam News

തിരുവണ്ണാമലൈ: മദ്യപിച്ച് സ്‌കൂളിലെത്തിയ അധ്യാപകന്‍ വിദ്യാര്‍ഥികളോട് നിലവിട്ട് പെരുമാറിയതായി പരാതി. ആവൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ കെമിസ്ട്രി അധ്യാപകനായ സുന്ദരമൂര്‍ത്തിയാണ് വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയത്.

ആദ്യത്തെ പീരീഡിലെ ക്ലാസിനു ശേഷമുള്ള 10 മിനിറ്റ് ഇടവേള സമയത്ത് സുന്ദരമൂര്‍ത്തി സ്‌കൂളിനടുത്തുള്ള ബാറില്‍ പോയി മദ്യപിച്ചു. തിരിച്ചു വന്ന സുന്ദരമൂര്‍ത്തി ക്ലാസ് മാറിയാണ് കയറിയത്. ആറാം ക്ലാസ് മുറിയില്‍ കയറിയ അധ്യാപകന്‍ ആണ്‍കുട്ടികളെക്കൊണ്ട് സിനിമ ഗാനങ്ങള്‍ പാടിച്ചു. പെണ്‍കുട്ടികളോട് ഡസ്‌കില്‍ കയറി നിന്നു ഡാന്‍സ് ചെയ്യാന്‍ പറഞ്ഞെങ്കിലും അവര്‍ വിസമ്മതിച്ചു. ഇതില്‍ കുപിതനായ മൂര്‍ത്തി പെണ്‍കുട്ടികളുടെ കൈപിടിച്ച് തിരിച്ചു. ചില പെണ്‍കുട്ടികളെ തള്ളിയിടുകയും ചെയ്തു. ഇതിനിടെ ചില പെണ്‍കുട്ടികള്‍ ക്ലാസില്‍ നിന്നിറങ്ങിയോടി സ്‌കൂളിനു വെളിയിലുണ്ടായിരുന്ന രക്ഷിതാക്കളെ കാര്യം ധരിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സുന്ദരമൂര്‍ത്തിയെ സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

സ്‌കൂളിലെ പ്രധാന അധ്യാപികയായ രമാദേവി വെട്ടവാലം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു കൊടുത്തു.

English summary
A government teacher who went to school drunk and asked the boys to sing and the girls to dance was suspended by the district education officer in Tiruvannamalai district on Tuesday. The teacher, P Sundaramoorthy, 48, from Vaipur in Tiruvannamalai taluk was arrested and remanded to judicial custody.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X