Get Updates
Get notified of breaking news, exclusive insights, and must-see stories!

കോതമംഗലത്ത് മറ്റൊരു കുട്ടിയും പീഡിപ്പിക്കപ്പെട്ടു

കൊച്ചി: കോതമംഗലം പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സഹപാഠിയായ പെണ്‍കുട്ടിയും പീഡനത്തിന് ഇരയായിരുന്നെന്നു കണ്ടെത്തി.

ഇപ്പോള്‍ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന കോതമംഗലം പീഡനക്കേസിന്റെ കേസ് ഡയറി പരിശോധിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്. ഇനി പൊലീസിന് ഈ കേസ് കൂടി അന്വേഷിക്കേണ്ടിവരും.

അതേ സ്‌കൂളില്‍ പഠിക്കുന്ന മറ്റൊരു പെണ്‍കുട്ടിയും തന്നെപ്പോലെ ചൂഷണത്തിന് ഇരയായതായി പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയാണ് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. പ്രതികള്‍ അതേ സ്‌കൂളില്‍ പഠിക്കുന്നവരാണ്. ഈ സംഭവം പോലീസ് അന്വേഷിച്ചിട്ടില്ല.

അതേസമയം കേസില്‍ അറസ്റ്റിലായ നജീബിന്റെയും മറ്റ് രണ്ട്‌പേരുടെയും ജാമ്യ ഹര്‍ജികള്‍ ജില്ലാ പ്രോസിക്യൂട്ടര്‍ ടി.ബി. ഗഫൂര്‍ എതിര്‍ത്തു. കേസ് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ പ്രതികളെ ജാമ്യത്തില്‍ മോചിപ്പിക്കാന്‍ കഴിയില്ലെന്ന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ബി. കമാല്‍പാഷ ഉത്തരവില്‍ വ്യക്തമാക്കി.

കോതമംഗലം കേസില്‍ മറ്റൊരു പ്രതികൂടി ചൊവ്വാഴ്ച അറസ്റ്റിലായിട്ടുണ്ട്. ചെറുവട്ടുര്‍ അമ്പലപറമ്പ് യൂനസ് (28) ആണ് അറസ്റ്റിലായത്.

പീഡിപ്പിക്കപ്പെട്ട രണ്ടാമത്തെ പെണ്‍കുട്ടിയുടെ കുടുംബം അപമാനം ഭയന്ന് മധുരയിലേയ്ക്ക് പോയിരിക്കുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിലെ പ്രധാനപ്രതിയും പിഡിപി നേതാവുമായ ബക്കറിനെ ചോദ്യംചെയ്തപ്പോഴാണ് തിരോധാനം ചെയ്ത കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായത്.

ഈ കുടുംബത്തെ നാട്ടിലെത്തിച്ച് വിശദമായി ചോദ്യംചെയ്യുമെന്ന് എറണാകുളം റൂറല്‍ എസ്.പി. ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+