കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാരുടെ സ്ഥലംമാറ്റം: പ്രതിപക്ഷം ഇറങ്ങിപ്പോയി

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട സ്ഥലം മാറ്റത്തെക്കുറിച്ച് സഭയില്‍ ചര്‍ച്ച നടത്തണമെന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. എ.കെ. ബാലന്‍ എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ജീവനക്കാരോട് സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെ സ്ഥലം മാറ്റുകയാണെന്ന് എകെ ബാലന്‍ ആരോപിച്ചു. സ്ത്രീകളെയും വികലാംഗരെയും സര്‍ക്കാര്‍ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് സ്ഥലം മാറ്റുന്നത്. ഭരണപക്ഷ സര്‍വ്വീസ് സംഘടനയുടെ ഓഫീസില്‍ നിന്ന് നല്‍കുന്ന കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെ സ്ഥലം മാറ്റം നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ വി.എസ് അച്യൂതാനന്ദന്‍ ആരോപിച്ചു.

എന്നാല്‍ കഴിഞ്ഞ സര്‍ക്കാരാണ് ജീവനക്കാരെ പ്രതികാരബുദ്ധിയോടെ സ്ഥലംമാറ്റിയിരുന്നതെന്ന് നോട്ടീസിന് മറുപടി നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ സ്ഥലം മാറ്റിയവരെ അതേപടി നിലനിര്‍ത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.

ഇടുക്കി ജില്ലയില്‍ മാത്രം 270 പോലീസുകാരെയാണ് ജൂലൈ ആദ്യവാരം സ്ഥലം മാറ്റിയത്. സ്ഥലം മാറ്റം രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി പോലീസുകാര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി കഴിഞ്ഞദിവസം സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയിരുന്നു.

English summary
The CPM-led opposition staged a walkout from the assembly in protest against Speaker G Karthikeyan’s refusal to entertain their adjournment motion moved by A K Balan over en masse transfers of cops in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X