കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോരയും ബോംബും; വീര്യം കെടാതെ മുംബൈ

  • By Ajith Babu
Google Oneindia Malayalam News

Mumbai Blast
മുംബൈ: സ്‌ഫോടന പരമ്പരയില്‍ ആദ്യമൊന്ന് പതറിയെങ്കിലും ചോരയ്ക്കും ബോംബിനുമൊന്നും തകര്‍ക്കാന്‍ കഴിയാത്ത വീര്യം മുംബൈ നഗരം വീണ്ടും പുറത്തെടുത്തു.

1993 മുതല്‍ പലതവണ ഭീകരരുടെ ഒളിയാക്രമണങ്ങള്‍ക്ക് ഇരയായ മുംബൈ നഗരം രണ്ട് വര്‍ഷം മുമ്പ് അവരുടെ നേരിട്ടുള്ള ആക്രമണത്തിനും സാക്ഷ്യം വഹിച്ചു. ഓരോ ആക്രമണത്തെയും ചങ്കുറ്റത്തോടെ നേരിട്ടാണ് മുംബൈ ജനത തങ്ങളുടെ ധൈര്യം പ്രകടിപ്പിച്ചത്.
[ചിത്രങ്ങള്‍]

ബുധനാഴ്ച ഒപ്പേറ ഹൗസിലും ദാദറിലെ കബൂത്തര്‍ഖാനയിലും സാവേരി ബസാറിലുമായി ബുധനാഴ്ച നടന്ന സ്‌ഫോടന പരമ്പരക്കും മുംബൈക്കാരുടെ വീര്യം കെടുത്താനായില്ല. അപ്രതീക്ഷിത സ്‌ഫോടനങ്ങളില്‍ പതറിയ നഗരവാസികള്‍ പിന്നെ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടിറങ്ങി. ആശുപത്രികളില്‍ രക്തദാനത്തിനും സഹായങ്ങള്‍ക്കുമായി അവര്‍ സജീവമായിരുന്നു. ഇനിയും സ്‌ഫോടനങ്ങള്‍ ഉണ്ടായേക്കുമെന്ന ഭീതിയൊന്നും അവരെ തടഞ്ഞില്ല. [വീഡിയൊ]

മനസ്സുറപ്പോടെ സ്‌ഫോടനങ്ങള്‍ നേരിടുന്നുണ്ടെങ്കിലും എന്തുകൊണ്ട് ഭീകരാക്രമണങ്ങള്‍ നഗരത്തില്‍ ആവര്‍ത്തിയ്ക്കുന്നുവെന്ന ചോദ്യവും അവരുയര്‍ത്തുന്നുണ്ട്. ഭീകരാമ്രണ കേസുകളില്‍ ജയിലില്‍ കഴിയുന്ന കസബിനെയും അഫ്‌സല്‍ ഗുരുവിനെയും പോലുള്ളവരെ എന്തിന് വെച്ച് പൊറുപ്പിയ്ക്കുന്നുവെന്നും അവര്‍ ചോദിയ്ക്കുന്നു.

English summary
Panic and shock gripped the food bazaars of South Mumbai and the busy weekday market of Dadar as a series of explosions rocked the crowded locations on Wednesday evening. At Zaveri Bazar as well as Opera House, it was the peak-hour rush at the two khau gallis that became the target. Dadar Market, on any day, is a sitting duck
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X