തിരുവനന്തപുരം: മുംബൈയിലെ സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് കേരളത്തില്‍ പ്രത്യേകിച്ചു തലസ്ഥാന നഗരത്തിനും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും പ്രത്യേക സുരക്ഷാ മുന്നറിയിപ്പ്. നഗരങ്ങളിലെല്ലാം ജാഗരൂകരായിരിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. വ്യവസായനഗരമായ കൊച്ചിയിലും സുരക്ഷാപരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
[മുംബൈ സ്ഫോടന ചിത്രങ്ങള്‍]
പൊതു സ്ഥലങ്ങളും ആരാധനാലയങ്ങളും ബുധനാഴ്ച രാത്രി മുഴുവന്‍ പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും സുരക്ഷാസംവിധാനം കൂടുതല്‍ ശക്തമാക്കാന്‍ ആര്‍പിഎഫിന് നിര്‍ദേശം നല്‍കിയതായി ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ ദീപക് കൃഷന്‍ അറിയിച്ചു.
യാത്രക്കാരുടെ ലഗേജുകള്‍ സ്‌കാനര്‍ പരിശോധനയ്ക്കു വിധേയമാക്കും. സ്‌റ്റേഷനിലോ ട്രെയിനിലോ ഉടമസ്ഥരില്ലാതെ കാണപ്പെടുന്ന ബാഗും മറ്റും എടുക്കരുതെന്ന് യാത്രക്കാര്‍ക്കു മുന്നറിയിപ്പു നല്‍കി.
Red alert was sounded across Kerala on Wednesday night in view of the serial blasts in Mumbai. Chief Minister Oommen Chandy had directed police to remain vigilant all over the state, especially in major cities including the state capital and commercial hubs like Kochi and Kozhikode,