നിധി ക്ഷേത്രത്തില്‍ സൂക്ഷിക്കണം: രാജകുടുംബം

അതേ സമയം പുരാവസ്തുമൂല്യമുള്ള വസ്തുക്കള്‍ ക്ഷേത്രവളപ്പില്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും രാജകുടുംബം സത്യവാങ്മൂലത്തിലൂടെ സുപ്രീംകോടതിയെ അറിയിക്കും.
നിലവറ തുറക്കുന്നതില്‍ പത്മനാഭ സ്വാമിക്ക് അതൃപ്തിയുണ്ടോയെന്ന് അറിയാനായിട്ടാണ് ദേവപ്രശ്‌നം നടത്തുന്നതെന്നും രാജകുടുംബം വിശദീകരിച്ചു. നിലവറ പവിത്രമായതിനാലാണ് സര്‍പ്പചിഹ്നം കവാടത്തില്‍ മുദ്രണം ചെയ്തിരിക്കുന്നതെന്ന് രാജകുടുംബം വിശദീകരിക്കും. സത്യവാങ്മൂലം വ്യാഴാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.
ജസ്റ്റിസുമാരായ ആര്‍.വി. രവീന്ദ്രനും എ.കെ. പട്‌നായികും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുക.












Click it and Unblock the Notifications