കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന്‍ റിപ്പോര്‍ട്ട് ഉടന്‍ വേണം

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച ഇടക്കാല പഠന റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം സമര്‍പ്പിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറാഴ്ച സമയം അനുവദിയ്ക്കണമെന്ന പഠന സമിതിയുടെ ആവശ്യം കോടതി തള്ളി.

രാജ്യത്തു സംഭരിച്ചു വച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യുന്ന കാര്യത്തെക്കുറിച്ചുള്ള വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കവേയാണ് കോടതിയുടെ ഉത്തരവ്.

കയറ്റുമതി ചെയ്താലും എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ തിരിച്ചെത്തില്ലെന്ന് എങ്ങനെ ഉറപ്പാക്കാമെന്നതിനെക്കുറിച്ച് വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലുള്ള എന്‍ഡോസള്‍ഫാന്‍ എന്തു ചെയ്യുമെന്ന് വ്യക്തമാക്കണമെന്നും ഉത്പാദകരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍, കാര്‍ഷിക കമ്മീഷണര്‍ എന്നിവരെയാണ് സുപ്രീംകോടതി നിയമിച്ചിട്ടുള്ളത്.

English summary
Supreme Court orderd the committee to submit the study report within three weeks. Supreme Court denied the committee demand that they need six weeks of time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X