കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുപത്തിരണ്ടായിരം രൂപയ്ക്ക് ടാറ്റയുടെ വീട് !

  • By Lakshmi
Google Oneindia Malayalam News

ഹൈദരാബാദ്: ഒരു ലക്ഷത്തിന്റെ കാര്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ ടാറ്റ ഗ്രൂപ്പ് വീണ്ടും കുറഞ്ഞ ചെലവില്‍ വിസ്മയം സൃഷ്ടിക്കുന്നു. വെറും മുപ്പത്തിരണ്ടായിരം രൂപയ്ക്ക് ഒരു വീട് എന്നതാണ് ടാറ്റയുടെ പുതിയ വാഗ്ദാനം. ഗ്രാമങ്ങളെ ലക്ഷ്യമിട്ടാണ് ടാറ്റയുടെ പുതിയ പദ്ധതി.

ഇപ്പോള്‍ രാജ്യത്തെ മുപ്പത് പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും പ്രാരംഭ ഘട്ട പണികള്‍ ആരംഭിച്ചു കഴിഞ്ഞതായും ടാറ്റാ സ്റ്റീല്‍ ഗ്‌ളോബല്‍ റിസര്‍ച്ച് പ്രോഗ്രാം ഹെഡ് സുമിതേഷ് ദാസ് അറിയിച്ചു. ഇതിനേക്കുറിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ ഉള്‍പ്പടെയുള്ള വിവിധ ഏജന്‍സികളോട് ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെ നിര്‍മ്മിക്കുന്ന വീടുകള്‍ പ്രി-ഫാബ്രിക്കേറ്റഡ് വീടുകളായിരിക്കുംമെന്നും ഇളക്കി മാറ്റാവുന്നതും വീണ്ടും ഘടിപ്പിച്ച് തയ്യാറാക്കാവുന്നതാണെന്നും ദാസ് പറഞ്ഞു. മേല്‍ക്കൂരയും വാതിലും ജനലുകളുമൊക്കെയടങ്ങിയ ഒരു കിറ്റായിരിക്കും ഇതെന്നും അദ്ദേഹം അറിയിച്ചു.

20ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നിരപ്പായ മേല്‍ക്കൂരയുമായി നിര്‍മ്മിക്കുന്ന വീടുകളാണ് ഇതിലെ അടിസ്ഥാന മോഡല്‍- ഇതിന് 32,000രൂപയാണ് ആകെ ചെലവ്. തൊട്ടടുത്ത ഉയര്‍ന്ന മോഡല്‍ 30 ചതുരശ്ര മീറ്ററിലുള്ളതാണ് ഇതിന് 44000 രൂപ ചെലവുവരും. മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകളുള്ള വയാകുന്പള്‍ ചെലവ് അല്‍പം കൂടി കൂടും.

English summary
After driving in a low-cost Nano car, the Tata group is now readying a ‘People’s Home’. Tata Steel, a group company, is working on the low-cost basic house that can be constructed at a cost of about €500 (Rs32,000.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X