ജൂലായ് 18ന് വയനാട്ടില്‍ ഹര്‍ത്താല്‍
കല്‍പ്പറ്റ: സംസ്ഥാന ബജറ്റില്‍ വയനാടിന് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്നാരോപിച്ച് ജൂലായ് 18 ന് എല്‍ഡിഎഫ് വയനാട്ടില്‍ ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് ഹര്‍ത്താല്‍ നടത്തുക.
വയനാടിന്റെ ആവശ്യങ്ങള്‍ക്കൊന്നും ബജറ്റില്‍ പരിഗണന കിട്ടിയില്ല. മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതടക്കമുള്ള വയനാടിന്റെ പല ആവശ്യങ്ങളോടും സര്‍ക്കാര്‍ മുഖം തിരിയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതിനെതിരെയുള്ള പ്രതിഷേധം സര്‍ക്കാറിനെ അറിയിക്കുന്നതിനാണ് ഹര്‍ത്താലാഹ്വാനം ചെയ്തതെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
കെഎം മാണി പുറത്തിറക്കിയ ബജറ്റിനെ കുറിച്ച് യുഡിഎഫില്‍ പോലും അഭിപ്രായഭിന്നതയുണ്ടെന്നും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പറഞ്ഞു.












Click it and Unblock the Notifications