കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിക്കറ്റ് വിസി: പുതിയയാളെ നിര്‍ദ്ദേശിയ്ക്കും

  • By Lakshmi
Google Oneindia Malayalam News

IUML Flag
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേയ്ക്ക് പുതിയയാളെ നിര്‍ദ്ദേശിക്കാന്‍ മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു.

സ്‌കൂള്‍ അധ്യാപകനായിരുന്ന വിപി അബ്ദുള്‍ ഹമീദിനെ വൈസ് ചാന്‍സലറാക്കാന്‍ നടത്തിയ നീക്കം വിവാദമായതോടെയാണ് പുതിയ ആളെ നിര്‍ദ്ദേശിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. അബ്ദുള്‍ ഹമീദിനായുള്ള ലീഗിന്റെ ശുപാര്‍ശ മുഖ്യമന്ത്ര ഉമ്മന്‍ചാണ്ടി തള്ളിയിരുന്നു.

ഈ വിഷയത്തില്‍ വിശദീകരണമാരായാന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനെ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. പിഎസ്‌സി അംഗമായിരുന്ന അബ്ദുല്‍ഹമീദിനെ വിസിയാക്കുമ്പോള്‍ നിയമപ്രശ്‌നമുണ്ടായാല്‍ അത് തലവേദനയാകുമെന്ന് വന്നതിനെത്തുടര്‍ന്നാണ് ലീഗ് നിലപാട് മാറ്റിയത്.

വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച വി.പി. അബ്ദുല്‍ഹമീദിനെ മാറ്റി പകരം അക്കാദമിക്ക് രംഗത്ത് മികവുള്ള മറ്റൊരാളെ കണ്ടെത്താന്‍ വിദ്യാഭ്യാസ മന്ത്രിയോടും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറോടും നിര്‍ദേശിച്ചതായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ്ബഷീര്‍ പറഞ്ഞു.

വി.സി. നിയമനം സംബംന്ധിച്ച് നിയമപരമായ തടസ്സമുണ്ടെന്നതാണ് പ്രശ്‌നത്തിന് കാരണം. ഇങ്ങനെയൊരു നിയമപ്രശ്‌നം നേരത്തേ പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. അബ്ദുല്‍ഹമീദിനെ നിയമിക്കുന്നത് ഇനി നിയമപരമായി നിലനില്‍ക്കുന്നതാണോ അല്ലയോ എന്ന കാര്യം പരിശോധിക്കാന്‍ പോവുന്നില്ല. ഇക്കാര്യത്തില്‍ വിവാദം തുടരാന്‍ താല്‍പര്യമില്ല- ബഷീര്‍ പറഞ്ഞു.

English summary
The Indian Union Muslim League has wriggled out of the controversy related to the posting of Calicut University vice chancellor by hastily withdrawing its nominee, Mr V.P. Abdul Hameed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X