പറവൂര്‍ പെണ്‍വാണിഭം: പ്രവാസി ഉടന്‍ കുടുങ്ങും
കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ അകപ്പെട്ട പ്രവാസി ഡോക്ടര്‍ ദമാമിലാണെന്ന് റിപ്പോര്‍ട്ട്. ദമാമിലെ ഒരു ആശുപത്രിയില്‍ ഇയാള്‍ ജോലിചെയ്യുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയിരിക്കന്ന വിവരം. ഇയാളെ നാട്ടിലെത്തിക്കാമെന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. കേസില്‍ പ്രതിയായിരുന്ന മറ്റൊരു ഡോക്ടര്‍ കുറച്ചുനാള്‍ മുമ്പ് സൗദിയില്‍ ആത്മഹത്യ ചെയ്തിരുന്നു.
ഇതിനിടെ കേസില്‍ ഒരാള്‍കൂടി ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. യൂസ്ഡ് കാര്‍ ബിസിനസ്സ് നടത്തുന്ന ചാലക്കുടി ചേനത്തുനാട് പ്ലാവറവീട്ടില്‍ വിന്‍സെന്റ് (38) ആണ് അറസ്റ്റിലായത്. പാലാരിവട്ടത്തെ പരിചയക്കാരന്റെ ഫഌറ്റില്‍ മറ്റൊരു ചാലക്കുടി സ്വദേശിക്കൊപ്പമാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നേരത്ത അറസ്റ്റിലായ ഇടനിലക്കാരിയായ ഖദീജ വഴിയാണ് ഇവര്‍ക്ക് കുട്ടിയെ ലഭിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ ചലച്ചിത്രപ്രവര്ത്തകന് സാംസണെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് കസ്ററഡിയില്‍ വാങ്ങും.
ഇയാള്‍ കുട്ടിയെ കൈമാറിയ രണ്ടുപേരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണിത്. പിടിയിലായ ബിസിനസ്സുകാരന് ബിജോയിക്ക് ഒപ്പം കുട്ടിയെ ഉപദ്രവിച്ച ഞാറക്കല്‍ സ്വദേശിയായ വ്യവസായിയെഇനിയും പിടികൂടാനായിട്ടില്ല. ഇയാളെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ െ്രെകംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ പോലീസ് ഇന്‍സ്പെക്ടറായ ശക്തിവേലിനെ പിടികൂടാന്‍ അവിടത്തെ പോലീസിന്റെ സഹായം നേടിയിട്ടുണ്ട്. ഇയാള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടതായി സൂചനയുണ്ടെങ്കിലും ഒളിവിലായതിനാല്‍ ഉത്തരവ് കൈപ്പറ്റിയിട്ടില്ലെന്നാണ് അവിടത്തെ പോലീസിന് ലഭിച്ചവിവരം. കേസില്‍ ഇതേവരെ 59പേര് അറസ്റ്റിലായിട്ടുണ്ട്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications