കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ കോണ്‍സുലേറ്റ് ഇനി കേരളത്തിലും

  • By Nisha Bose
Google Oneindia Malayalam News

UAE
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ഒരു വര്‍ഷത്തിനകം കേരളത്തില്‍ തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി യുഎഇ അംബാസിഡര്‍ മുഹമ്മദ് സുല്‍ത്താന്‍ അബ്ദുള്ള അല്‍ ഒവൈസ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

കോണ്‍സുലേറ്റ് തുറക്കുന്നത് സംബന്ധിച്ച കത്ത് യുഎഇ അംബാസഡര്‍ മുഖ്യമന്ത്രിക്ക് കൈമാറിയതായി സൂചനയുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

നിലവില്‍ ദില്ലിയിലെ സ്ഥാനപതി കാര്യാലയത്തിലും മുംബൈയിലും ആണ് യുഎഇ കോണ്‍സുലേറ്റ് ഉള്ളത്. മുഖ്യമന്ത്രിയ്ക്കു പുറമേ വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടി, പ്രവാസികാര്യമന്ത്രി കെസി ജോസഫ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

കേരളത്തിലേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യുഎഇ അംബാസഡര്‍ ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടു. യുഎഇയിലെ വ്യവസായികള്‍ക്ക് കേരളത്തില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുണ്ടെന്നും ഇദ്ദേഹം അറിയിച്ചു. ഇന്ത്യയും യുഎഇ യും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ കോണ്‍സുലേറ്റ് സഹായിക്കുമെന്നാണ് കരുതുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ കോണ്‍സുലേറ്റ് എവിടെ സ്ഥാപിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

English summary
The United Arab Emirates (UAE) is looking forward to setting up a consulate in Kerala within the next one year, the UAE's ambassador said here Monday. Ambassador Mohammed Sultan Abdullah Al-Owais, who called on Chief Minister Oomen Chandy at his office here, gave him an official letter to this effect.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X