കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസുകാരുടെ സ്ഥലംമാറ്റം അനിവാര്യം: മുഖ്യമന്ത്രി

  • By Lakshmi
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഒഴിച്ചുകൂടാനാവാത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സ്ഥലംമാറ്റം അത്യന്താപേഷിതമാണ്. എന്നാല്‍, പ്രധാനപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റില്ല. അതുകൊണ്ട് സ്ഥലംമാറ്റം ഇത്തരം അന്വേഷണങ്ങളെ ബാധിക്കുമെന്ന ആശങ്ക വേണ്ട.

പോലീസ് വകുപ്പില്‍ എട്ട് മണിക്കൂര്‍ ജോലി നടപ്പിലാക്കണമെങ്കില്‍ സേനയുടെ അംഗബലം വര്‍ധിപ്പിച്ചേ മതിയാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസുകാരുടെ ചെറിയ കുറ്റകൃത്യങ്ങള്‍ പോലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. അങ്ങനെ വന്നാല്‍ അവര്‍ ഗുരുതരമായ കുറ്റകൃത്യങ്ങളിലേയ്ക്ക് പോകുന്നത് തടയാന്‍ കഴിയും. അതിന് അവരുടെ ജീവിതസാഹചര്യങ്ങളും കൂട്ടുകെട്ടും പരിശോധിക്കാന്‍ സംവിധാനം ഉണ്ടാക്കും-മുഖ്യമന്ത്രി പറഞ്ഞു.

പറവൂര്‍ പെണ്‍വാണിഭ കേസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സംരക്ഷണവും പുനരധിവാസവും ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തോടും റേഞ്ച് ഐ.ജി.യോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസിലെ ഒരു പ്രതിപോലും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Chief Minister Oommen Chandy said that transfers in police department is inevitable and it will be increase the capacity of police force.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X