കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസ് ഓഫ് ദ വേള്‍ഡ് ലേഖകന്‍ മരിച്ചനിലയില്‍

  • By Ajith Babu
Google Oneindia Malayalam News

Sean Hoare
ലണ്ടന്‍: ബ്രിട്ടനിലെ മാധ്യമലോകത്തെ ഉലച്ച ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെക്കുറിച്ച് ആദ്യ വെളിപ്പെടുത്തല്‍ നടത്തിയ 'ന്യൂസ് ഓഫ് ദ വേള്‍ഡ്' മുന്‍ റിപ്പോര്‍ട്ടര്‍ സീന്‍ ഹോവറിനെ മരിച്ചനിലയില്‍ കണ്‌ടെത്തി.വടക്കന്‍ ലണ്ടനിലെ വാട്‌ഫോര്‍ഡിലുള്ള സ്വവസതിയിലാണ് ഹോവറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത് പ്രാഥമിക സൂചനകള്‍ അനുസരിച്ച് സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവും ന്യൂസ് ഓഫ് ദ വേള്‍ഡ് എഡിറ്ററുമായിരുന്ന ആന്റി കോള്‍സന്റെ കാലത്ത് പത്രം ഫോണ്‍ ചോര്‍ത്തലിനെ പ്രോത്സാഹിപ്പിച്ചിരുന്നതായി ഹോവര്‍ വെളിപ്പെടുത്തിയിരുന്നു.

ഹോവറിന്റെ മരണത്തേക്കുറിച്ച് കൂടുതലൊന്നും പറയാനാവില്ലെന്നും എന്നാല്‍ സംശയിക്കത്തതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് മുന്‍ എഡിറ്റര്‍മാരായ കോണ്‍സന്‍, റബേക്ക ബ്രൂക്‌സ് എന്നിവര്‍ ഉള്‍പ്പെടെ പത്തുപേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ഇതിനിടെ മാധ്യമചക്രവര്‍ത്തി റുപ്പര്‍ട്ട് മര്‍ഡോക്, മര്‍ഡോക്കിന്റെ മകന്‍ ജെയിംസ്, ന്യൂസ് ഓഫ് ദ വേള്‍ഡ് ടാബ്ലോയിഡിന്റെ മുന്‍ എഡിറ്റര്‍ റെബേക്കാ ബ്രൂക്‌സ് എന്നിവര്‍ ചൊവ്വാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ചോദ്യങ്ങളെ നേരിടും. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തേത്തുടര്‍ന്ന് ഇവരോടു പാര്‍ലമെന്റിന്റെ സെലക്ട് സമിതി മുമ്പാകെ ചൊവ്വാഴ്ച ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

English summary
A whistleblower in Britain's phone-hacking scandal, former News of the World reporter Sean Hoare, was found dead at his home on Monday but there appeared to be no suspicious circumstances, police said. Hoare alleged in interviews with The New York Times newspaper and the BBC last year that the tabloid's former editor Andy Coulson, who went on to become press chief to British Prime Minister David Cameron, knew about voicemail hacking.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X