കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എവറസ്റ്റിനെ വീണ്ടും അളക്കും

  • By Nisha Bose
Google Oneindia Malayalam News

 Everest
കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം പുനര്‍ നിര്‍ണ്ണയിക്കുന്നു. എവറസ്റ്റിന്റെ യഥാര്‍ത്ഥ ഉയരത്തെക്കുറിച്ച് ചൈനയും പടിഞ്ഞാറന്‍ പര്‍വ്വതാരോഹകരും സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഉയരം പുനര്‍നിര്‍ണ്ണയിക്കാനൊരുങ്ങുന്നത്. നേപ്പാള്‍ സര്‍ക്കാറിന്റെ വക്താവായ ഗോപാല്‍ ഗിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എവറസ്റ്റിന്റെ ഉയരം 29,028 അടിയായാണ് കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ വര്‍ഷങ്ങളായി എവറസ്റ്റിന്റെ ഉയരത്തെ സംബന്ധിച്ച് നേപ്പാളും ചൈനയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ട്. എവറസ്റ്റിന്റെ ഉയരം പുനര്‍ നിര്‍ണ്ണയിക്കുന്നതിലൂടെ ചൈനയുടെ സംശയത്തിന് വിരാമമിടാന്‍ കഴിയുമെന്നാണ് നേപ്പാള്‍ സര്‍ക്കാറിന്റെ പ്രതീക്ഷ.

ജിപിഎസും മറ്റ് നൂതനമാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തിയാലും ഉയരം പുനര്‍നിര്‍ണ്ണയിക്കാന്‍ രണ്ടു വര്‍ഷം വേണ്ടി വന്നേക്കുമെന്നാണ് സൂചന.

English summary
Nepal has ordered a new survey of Mount Everest to end the "confusion" over the exact height of the world's tallest mountain, a government spokesman has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X