വിവാഹദിനത്തില്‍ വരനും കുടുംബവും മുങ്ങി
കിഴക്കമ്പലം: കാമുകിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന യുവാവ് വിവാഹം കഴിയ്ക്കാമെന്ന ഉറപ്പില്‍ ജാമ്യത്തിലിറങ്ങി മുങ്ങി. കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി താഴത്ത് വീട്ടില്‍ രജീഷ് (22) ആണ് വിവാഹ ദിനം കുടുംബസമേതം മുങ്ങിയത്.
മൂന്നു വര്‍ഷം മുന്‍പ് രജീഷിന്റെ ഫോണിലേയ്ക്ക് പത്തനംതിട്ട സ്വദേശിയായ യുവതി നമ്പര്‍ തെറ്റി വിളിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഈ ബന്ധം പ്രണയത്തിലെത്തി. കഴിഞ്ഞവര്‍ഷം കാക്കനാട്ടെ ഒരു സ്വകാര്യ കമ്പനിയില്‍ യുവതിയ്ക്ക് ജോലി കിട്ടിയതിനെ തുടര്‍ന്ന് ഇവര്‍ നേരില്‍ കണ്ടു. പിന്നീട് യുവതിയെ രഹസ്യമായി ചോറ്റാനിക്കര അമ്പലത്തില്‍ വച്ച് രജീഷ് താലികെട്ടി. തുടര്‍ന്ന് ചക്കുളത്തുകാവില്‍ ലോഡ്ജില്‍ മുറിയെടുത്ത് ഇയാള്‍ യുവതിയെ പീഡിപ്പിച്ചു.
എന്നാല്‍ നിയമപ്രകാരം വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ മുങ്ങുകയായിരുന്നു. യുവതിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡില്‍ വിട്ടു.
റിമാന്‍ഡ് കാലയളവില്‍ ഇരുവരുടേയും ബന്ധുക്കള്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് രജീഷ് യുവതിയെ വിവാഹം കഴിയ്ക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. ജൂലായ് 20 ന് യുവതിയെ വിവാഹം കഴിയ്ക്കാമെന്ന ഉറപ്പിന്‍മേല്‍ കോടതി ഇയാളെ ജാമ്യത്തില്‍ വിട്ടു.
ജാമ്യത്തിലിറങ്ങിയ രജീഷ് വിവാഹദിനത്തില്‍ കുടുംബസമേതം മുങ്ങുകയായിരുന്നു. യുവതിയും കുടുംബവും അമ്പലത്തിലെത്തിയപ്പോഴാണ് വരനും സംഘവും മുങ്ങിയ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ വരന്റെ വീടിനു മുന്നിലെത്തി വൈകിട്ടുവരെ കാത്തിരുന്നു. എന്നാല്‍ ആരും എത്താത്തതിനെ തുടര്‍ന്ന് ഇവര്‍ പട്ടിമറ്റം ടിബിയിലേയ്ക്ക് താമസം മാറ്റി.












Click it and Unblock the Notifications