കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എംഎസ് വിവാദം മാണി അന്വേഷിയ്ക്കും

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി പി.ജെ ജോസഫിനെതിരെയുള്ള എസ്എംഎസ് വിവാദത്തെക്കുറിച്ച് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി നേരിട്ട് അന്വേഷിക്കും.

നിലവില്‍ ഇതു സംബന്ധിച്ച് തെളിവില്ലെന്നും തെളിവു ലഭിച്ചാല്‍ ഇക്കാര്യം പരിശോധിക്കുമെന്നും കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മറ്റി യോഗത്തിനു ശേഷം കെ.എം.മാണി അറിയിച്ചു.

എസ്എംഎസ് വിവാദത്തില്‍ പി.സി ജോര്‍ജിന്റെ പങ്കിനെ കുറിച്ച് അന്വേഷണം വേണമെന്ന് നേരത്തെ ജോസഫ് വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിയ്ക്ക് പങ്കില്ലെന്നും ഇതിന് പിന്നില്‍ കളിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പിസി ജോര്‍ജ്ജ് പ്രതികരിക്കുകയും ചെയ്തിരുന്നു.

എസ്എംഎസ് വിവാദം പാര്‍ടിക്കുള്ളില്‍ ഉയര്‍ത്തിയ വിവാദത്തിനൊടുവിലാണ് ഇത് സംബന്ധിച്ച് പാര്‍ടി ചെയര്‍മാന്‍ കെഎം മാണി നേരിട്ട് അന്വേഷണം പ്രഖ്യാപിച്ചത്.

വിവാദത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ കക്ഷി ചേര്‍ന്നുവെന്ന് മനസ്സിലായിട്ടുണ്ട്. നിലവില്‍ വിവാദം സംബന്ധിച്ച് തെളിവൊന്നുമില്ല. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോകാനാവില്ല. ഇക്കാര്യത്തില്‍ വ്യക്തിഹത്യ അനുവദിക്കുകയുമില്ല-മാണി പറഞ്ഞു.

സ്റ്റിയറിങ് കമ്മറ്റി യോഗത്തിനു മുമ്പ് വിവാദം പരസ്പര ചര്‍ച്ചയിലൂടെ പരിഹരിക്കാനായിരുന്നു കെ.എം.മാണിയുടെ ശ്രമം. സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ജോസഫ് വിഭാഗം പി.സി ജോര്‍ജിന് വിവാദത്തിലുള്ള പങ്ക് അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നതോടെ പാര്‍ടി ചെയര്‍മാന്‍ വിവാദം നേരിട്ട് അന്വേഷിക്കട്ടെയെന്ന ധാരണയിലെത്തുകയായിരുന്നു.

English summary
Kerala Congress Chairman KM Mani said that he is ready to conduct a probe over the SMS scandal against PJ Joseph.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X